Caritas hospital

നെന്‍മാറ പേത്തുണ്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; ഒരാള്‍ മരണപ്പെട്ടു

നെന്‍മാറ പേത്തുണ്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; ഒരാള്‍ മരണപ്പെട്ടു

പാലക്കാട്: നെന്‍മാറ പോത്തുണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് വന്‍ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. പുലിയമ്പാറ സ്വദേശിയായ സ്ത്രീയാണ് ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ 9.30-ഓടെയാണ് അപകടമുണ്ടായത്.നെല്ലിയാമ്പതിയില്‍ നിന്ന് നെന്‍മാറ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചായിരുന്നു അപകടം.

നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച ബസ് മരങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. വലിയൊരു ദുരന്തമാണ് മരങ്ങളില്‍ തങ്ങിനിന്നതിലൂടെ ഒഴിവായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടവിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പൊലീസും പ്രദേശവാസികളും ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി നെല്ലിയാമ്പതിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.


KSRTC bus overturns at Pethund, Nenmara; one person dies.

Share Email
LATEST excelnclexrn
More Articles
Top