അനില്‍ മറ്റത്തിക്കുന്നേല്‍
ചിക്കാഗോ: വടംവലിയുടെ ലോകവേദിയില്‍ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലിമത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. സെപ്റ്റംബര്‍6-ാം തീയതി ഞായറാഴ്ച രാവിലെ 8 മണി മുതല്‍ ബെന്‍സന്‍വില്ലിലെ വിശാലമായ എനര്‍ജിസ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് ഇത്തവണത്തെ വടംവലി മാമാങ്കം അരങ്ങേറുന്നത്.
ചിക്കാഗോ സോഷ്യല്‍ ക്ലബ് ആസ്ഥാനത്ത്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത്അമേരിക്ക ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രസ്മീറ്റില്‍ സോഷ്യല്‍ ക്ലബ് ഭാരവാഹികളും ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങളുംമത്സരത്തിന്റെ ഒരുക്കങ്ങളും പ്രത്യേകതകളും മാധ്യമങ്ങളുമായി പങ്കുവെച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനാറോളം പ്രമുഖ ടീമുകള്‍ഇത്തവണത്തെ മത്സരത്തില്‍ പങ്കെടുക്കും. വന്‍ സമ്മാനത്തുകകളും ആവേശകരമായപോരാട്ടങ്ങളും കൊണ്ട് ഇതിനകം തന്നെ അന്താരാഷ്ട്ര വടംവലി രംഗത്ത് ശ്രദ്ധനേടിയ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ടൂര്‍ണമെന്റിലേക്ക് ഈ വര്‍ഷവുംലോകമെമ്പാടുമുള്ള വടംവലി പ്രേമികളുടെ ശ്രദ്ധ തിരിയുകയാണ്.
പ്രശസ്ത സിനിമാതാരം അന്‍സിബ ഹസനും പ്രശസ്ത ഗായകന്‍ സുധീഷ് ശശികുമാറും മുഖ്യാതിഥി കളായി പങ്കെടുക്കും. കായികമത്സരത്തോടൊപ്പം കലയും വിനോദവും ക്ഷണവിരുന്നും ഒരുമിക്കുന്ന വലിയ ആഘോഷമായാണ് സംഘാടകര്‍ ഇത്തവണത്തെടൂര്‍ണമെന്റ് ഒരുക്കുന്നത്. മത്സരത്തിലെ ഒന്നാം സമ്മാന ജേതാക്കള്‍ക്ക് 11,111ഡോളറും മാണി നെടിയേക്കാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ലഭിക്കും.രണ്ടാം സമ്മാനമായി 5,555 ഡോളറും ജോയി മുണ്ടംപ്ലാക്കല്‍ മെമ്മോറിയല്‍എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനമായി 3,333 ഡോളറും ചാക്കോ ആന്‍ഡ്മറിയം കഴിക്കേക്കുറ്റ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, നാലാംസമ്മാനമായി 1,111 ഡോളറും ചിക്കാഗോ മംഗല്യ ജ്വല്ലറി ട്രോഫിയും നല്‍കും.
ചിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡന്റ് ണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയി കാപ്പന്‍,ജോയിന്റ് സെക്രട്ടറി തോമസ് പൂതേത് എന്നിവരുടെ നേതൃത്വത്തിലാണ് ബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. ടൂര്‍ണമെന്റ്കമ്മിറ്റിക്ക് സിറിയക്ക് കൂവക്കാട്ടില്‍ ചെയര്‍മാനായും, മാനി കരിക്കുളംവൈസ് ചെയര്‍മാനായും, സ്റ്റീഫന്‍ കഴിക്കേക്കുറ്റ് ജനറല്‍ കണ്‍വീനറായും, ബിനുകൈതക്കത്തോട്ടില്‍ ഫിനാന്‍സ് ചെയര്‍മാനായും നേതൃത്വം നല്‍കുന്നു. വിപുലമായ വിവിധകമ്മിറ്റികളുടെ നേതൃത്വത്തില്‍ മാസങ്ങളായി തുടരുന്ന ഒരുക്കങ്ങളാണ് ഇപ്പോള്‍
അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്.
ചരിത്രത്തിലാദ്യമായി ഇന്‍ഡോര്‍ വേദിയില്‍
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി ചരിത്രത്തില്‍ ആദ്യമായാണ്മത്സരം പൂര്‍ണമായും ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തപ്പെടുന്നത്. കാലാവസ്ഥയെആശ്രയിക്കാതെ കാണികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ഒരുപോലെ മികച്ച അനുഭവംഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ എനര്‍ജി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്‌വേദിയായി തിരഞ്ഞെടുത്തി രിക്കുന്നത്. ആയിരക്കണക്കിന് കാണികളെ ഉള്‍ക്കൊള്ളാന്‍കഴിയുന്ന വിശാലമായ സൗകര്യം, മികച്ച പാര്‍ക്കിംഗ് സംവിധാനങ്ങള്‍, ചിക്കാഗോനഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളഎളുപ്പത്തിലുള്ള യാത്രാസൗകര്യം എന്നിവ വേദിയുടെ പ്രധാന സവിശേഷതകളാണ്.
വടംവലി മത്സരത്തോടൊപ്പം കുടുംബങ്ങള്‍ക്കും കാണികള്‍ക്കും ആസ്വദിക്കാവുന്നവിവിധ കലാപരിപാടികളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം വിവിധരുചിവൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്ന ഇന്ത്യ ഫുഡ് ഫെസ്റ്റുംടൂര്‍ണമെന്റിന്റെ പ്രധാന ആകര്‍ഷണങ്ങ ിലൊന്നായിരിക്കും. ഈ വര്‍ഷത്തെഅന്താരാഷ്ട്ര വടംവലി മത്സരത്തിന് എലീറ്റ് ഗെയിമിംഗ്, പേരന്റ് പെട്രോളിയം,ഗോള്‍ഡ് റഷ് ഗെയിമിംഗ്, ലക്കി ലിങ്കണ്‍ ഗെയിമിംഗ് തുടങ്ങിയ സ്ഥാപന ങ്ങള്‍ ള്‍പ്പെടെ നിരവധി പ്രമുഖ സ്‌പോണ്‍സര്‍മാര്‍ പിന്തുണയുമായി എത്തി യിട്ടുണ്ട്.സ്‌പോണ്‍സര്‍മാരുടെയും സോഷ്യല്‍ ക്ലബ് അംഗങ്ങളുടെയും കായികപ്രേമി കളുടെയുംശക്തമാ യ പിന്തുണയാണ് വര്‍ഷംതോറും ടൂര്‍ണമെന്റിനെ കൂടുതല്‍ വിപുലമാക്കു ന്നതെന്ന്‌സംഘാടകര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 5, 6 തീയതികളില്‍ കായികോത്സവം
സെപ്റ്റംബര്‍ 5, 6 തീയതികളിലെ വാരാന്ത്യം ചിക്കാഗോയിലെ മലയാളികായികപ്രേമികള്‍ക്ക് വലിയ കായികോത്സവമായി മാറും. സെപ്റ്റംബര്‍ 5-ാം തീയതിശനിയാഴ്ച ഇതേ എനര്‍ജി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ എന്‍. കെ. ലൂക്കോസ് മെമ്മോറിയല്‍എവര്‍റോളിംഗ് ട്രോഫിക്കായുള്ള വോളിബോള്‍ ടൂര്‍ണമെന്റും, പിറ്റേന്ന് സെപ്റ്റംബര്‍6-ാം തീയതി ഞായറാഴ്ച ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ പന്ത്രണ്ടാമത്അന്താരാഷ്ട്ര വടംവലി മത്സരവും അരങ്ങേറും. രണ്ട് ദിവസങ്ങളിലായി നടക്കുന്നഈ കായികമാമാങ്കങ്ങളുടെയും നടത്തിപ്പില്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെഅംഗങ്ങള്‍ സജീവമായി നേതൃത്വം നല്‍കുന്നു എന്നത് ഏറെ ശ്രദ്ധേയമാണെന്നും,ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ടീമുകളെയും കായികപ്രേമികളെയുംസ്വീകരിക്കാന്‍ ചിക്കാഗോ ഒരുങ്ങിക്കഴിഞ്ഞതായും ടൂര്‍ണമെന്റ് കമ്മിറ്റിക്ക്‌വേണ്ടി സിറിയക്ക് കൂവക്കാട്ടില്‍ അറിയിച്ചു. വാശിയേറിയ പോരാട്ടങ്ങളും
ലോകോത്തര ടീമുകളുടെ സാന്നിധ്യവും വന്‍ സമ്മാനത്തുകയും സിനിമാ-സംഗീതതാരങ്ങളുടെ സാന്നിധ്യവും കലാപരിപാടികളും ഇന്ത്യ ഫുഡ് ഫെസ്റ്റുംഒരുമിക്കുന്ന സെപ്റ്റംബര്‍ 6-ലെ അന്താരാഷ്ട്ര വടംവലി മാമാങ്കത്തിനായി ഇനിചിക്കാഗോ കാത്തിരിക്കുകയാണ്.
ഇന്ത്യാ പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് പ്രസന്നന്‍ പിള്ളയുടെ നേതൃത്വത്തില്‍ ബിജുകിഴക്കേക്കുറ്റ് ( എന്‍ ആര്‍ ഐ റിപ്പോര്‍ട്ടര്‍ ), ബിജു സഖറിയാ ( ഫ്ളവേഴ്സ്ടിവി യു എസ് എ) സാജു കണ്ണമ്പള്ളി (കെവി ടിവി ), അലന്‍ ജോര്‍ജ്ജ് (ഏഷ്യാനെറ്റ് ന്യൂസ് ), ജോസ് ചെന്നിക്കര ( വാചകം) എന്നിവരടക്കം
ചിക്കാഗോയിലെ വിവിധ മാധ്യമ പ്രവര്‍ത്തകര്‍ പ്രസ്സ് മീറ്റില്‍ പങ്കെടുത്തു.
All eyes of global tug-of-war enthusiasts are on Chicago; preparations for the social club’s international tug-of-war competitions are complete.

















