ഷാജി രാമപുരം
ഡാലസ്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന 18 – മത് നാഷണല്‍ കോണ്‍ഫറന്‍സ് ഡാലസില്‍ വെച്ച് ആഗസ്റ്റ് 20 (വ്യാഴം) മുതല്‍ 23 (ഞായര്‍) വരെ ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു.
ആഗസ്റ്റ് 20 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ഡോ.എബ്രഹാം മാര്‍ പൗലോസ് തിരിതെളിച്ച് ഉത്ഘാടനം നിര്‍വഹിക്കും. പ്രമുഖ വേദ പണ്ഡിതന്‍ റവ.ഡോ.മോത്തി വര്‍ക്കി, കണ്‍വെന്‍ഷന്‍ പ്രഭാഷകന്‍ ഡോ.വിനോ ജോണ്‍ ഡാനിയേല്‍, റവ.ജോസി ജോസഫ്, റവ. ആശിഷ് തോമസ് എന്നിവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കും.
ഭദ്രാസനത്തിന്റെ വിവിധ മേഖലകളില്‍ നിന്നായി ഇതിനോടകം 700-ല്‍ പരം അംഗങ്ങള്‍ കോണ്‍ഫറന്‍സില്‍ സംബന്ധിക്കുവാനായി രജിസ്റ്റര്‍ ചെയ്തതായി ചുമതലക്കാര്‍ അറിയിച്ചു.
റവ.എബ്രഹാം വി. സാംസണ്‍ (പ്രസിഡന്റ്), ഷാജി എസ്.രാമപുരം (ജനറല്‍ കണ്‍വീനര്‍), ഫിലിപ്പ് മാത്യു (കോ.കണ്‍വീനര്‍), ഡോ. സിജി ടോം ഫിലിപ്പ് (ട്രഷറാര്‍), സുമ എബ്രഹാം (അക്കൗണ്ടന്റ്) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ വിവിധ കമ്മറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
റജിസ്‌ട്രേഷന്‍ :- റവ.ജസ്വിന്‍ ജോണ്‍ (ചെയര്‍മാന്‍), ജേക്കബ് മത്തായി (കണ്‍വീനര്‍), ലിജി സ്‌കറിയ, ജിനു ആനി ജോര്‍ജ്, റീനി മാത്യു, ജേക്കബ് ജോര്‍ജ്, ജോബി ജോണ്‍, മോളി സജി, റോബി ജെയിംസ് .
റിസപ്ഷന്‍ :- ഡോ.സ്‌നേഹ റോബിന്‍ (ചെയര്‍പേഴ്‌സണ്‍), നോയല്‍ കോവൂര്‍ (കണ്‍വീനര്‍), ലീലാമ്മ ഐസക്, എല്‍സി എബ്രഹാം, സുജ കുര്യന്‍, ഷീബ ജോര്‍ജ്, മിനി സാജന്‍, അന്നമ്മ തോമസ്, ആനി വര്‍ഗീസ്, കവിത ജോര്‍ജ്, സാറ ജോസഫ്, ആനി സൈമണ്‍,ധനിഷ വര്‍ഗീസ്.
സുവനീര്‍:- റവ. റെജിന്‍ രാജു (ചെയര്‍മാന്‍), പ്രഫ. സോമന്‍ ജോര്‍ജ് (ചീഫ് എഡിറ്റര്‍), പി. ടി മാത്യു, എബ്രഹാം മാമ്മന്‍, തോമസ് ജോര്‍ജ്, തോമസ് മാത്യു, റിപ്‌സണ്‍ തോമസ്, ലൗലി ജോണ്‍, റോബിന്‍ വര്‍ഗീസ്.
ഫുഡ്:- റവ.ജസ്റ്റിന്‍ പാപ്പച്ചന്‍ ജേക്കബ് (ചെയര്‍മാന്‍), ചാക്കോ ജോണ്‍സണ്‍ (കണ്‍വീനര്‍), ജയിംസ് എബ്രഹാം, ജേക്കബ് ഇടിച്ചാണ്ടി, സഖറിയ മാത്യു, ബായ് എബ്രഹാം, ജോസഫ് ജോര്‍ജ്, അന്നമ്മ ജോണ്‍സണ്‍, അന്നമ്മ ഗീവര്‍ഗീസ്.
പ്രോഗ്രാം:- റവ.വര്‍ഗീസ് ജോണ്‍ (ചെയര്‍മാന്‍), സാം അലക്‌സ് (കണ്‍വീനര്‍), എബി ജോര്‍ജ്, മാത്യു ലൂക്കോസ്, റോബി ചേലഗിരി, വര്‍ഗീസ് ചാണ്ടപിള്ള, റീജ നൈനാന്‍, സാറ മാളിയേക്കല്‍, ഷേര്‍ലി സൈലസ്.
പ്രയര്‍സെല്‍ :- റവ.ജെസ്വിന്‍ എസ്.ജോണ്‍ (ചെയര്‍മാന്‍), ജോണ്‍ പി.മാത്യു (കണ്‍വീനര്‍),ലൈസി വര്‍ഗീസ്, കെ.എസ് മാത്യു, തോമസ് ഈശോ, മാത്യു പി. എബ്രഹാം, ചെറിയാന്‍ വര്‍ക്കി, വി.എം തോമസ്, മനു പാറേല്‍, റോസമ്മ മാത്യു, ജോസഫ് എബ്രഹാം.
ക്വയര്‍:- റവ. റോബിന്‍ വര്‍ഗീസ്, ജോര്‍ജ് വര്‍ഗീസ്, ആരോണ്‍ എബ്രഹാം, ഡോ. ചിഞ്ചു എസ്.കുര്യന്‍, എലിസബത്ത് മാത്യു, ലിസി ജേക്കബ്, സിലാസ് ജോര്‍ജ്, ജോണ്‍ തോമസ്, ആനി ജേക്കബ്.
മെഡിക്കല്‍ :- റവ.വര്‍ഗീസ് ജോണ്‍ (ചെയര്‍മാന്‍), ബിജി മാത്യു (കണ്‍വീനര്‍), ഷരോണ്‍ മാത്യു, അനു മാത്യു, ബിന്‍സി ടോബി, ബിജി ജോര്‍ജ്, ഡിംപിള്‍ ചേലഗിരി ,മറിയാമ്മ മാത്യു.
വെബ് ആന്‍ഡ് ടെക്‌നിക്കല്‍ :- റവ. എബ്രഹാം വി. സാംസണ്‍ (ചെയര്‍മാന്‍), ഡോ. ഷിജി ഫിലിപ്പ്, സൂസന്‍ പോള്‍, സൂസന്‍ മാത്യു, അനില്‍ എബ്രഹാം.
പബ്ലിസിറ്റി ആന്‍ഡ് മീഡിയ:- റവ. അരുണ്‍ വര്‍ഗീസ് (ചെയര്‍മാന്‍), അലക്‌സ് കോശി (കണ്‍വീനര്‍), പി. പി ചെറിയാന്‍, കുര്യന്‍ തോമസ്, ലൈജു അബ്രഹാം .
ആഗസ്റ്റ് 20 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തുടക്കം കുറിക്കുന്ന കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ഇതിനോടകം ക്ലോസ് ചെയ്തതായി സംഘാടകര്‍ അറിയിച്ചു.
Marthoma Volunteer Evangelistic Association Diocesan Conference in Dallas from August 20th to 23rd.















