swayamvara
pulimoottil

മൊറോക്കോയില്‍ നിന്നും സ്‌പെയിനിലേക്ക് കൂട്ട കുടിയേറ്റപാലായനം: 57 പേര്‍ മരണപ്പെട്ടു

മൊറോക്കോയില്‍ നിന്നും സ്‌പെയിനിലേക്ക് കൂട്ട കുടിയേറ്റപാലായനം: 57 പേര്‍ മരണപ്പെട്ടു

സ്യൂട്ട( സ്‌പെയിന്‍): മൊറോക്കോയില്‍ നിന്നും സ്‌പെയിനിലെ സ്യൂട്ടയലേക്കു ആയിരക്കണക്കിന് ആളുകള്‍ കൂട്ടകുടിയേറ്റം നടത്തുന്നതിനിടെ 57 പേരുടെ ജീവനുകള്‍ നഷ്ടമായി. 60,000 ത്തോളം പേരാണ് അതിര്‍ത്തി കടന്നുള്ള കുടിയേറ്റം നടത്തിയതെന്നാ്ണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പലരും നീന്തിയാണ് അതിര്‍ത്തി കടന്നത്.

അതിര്‍ത്തി കടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2021-ലും സമാന രീതിയിലുള്ള വലിയ കുടിയേറ്റം സ്യൂട്ടയില്‍ നടന്നിരുന്നു.ഇതിനിടെ 48,000ത്തിലധികം പേരെ മൊറോക്കോയിലേക്ക് തിരിച്ചയച്ചതായി സ്പാനിഷ് അധികൃതര്‍ അറിയിച്ചു. എന്നിരുന്നാലും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ഇതുവരെ പൂര്‍ണ നിയന്ത്രണത്തിലായിട്ടില്ല. സ്യൂട്ടയിലെ കടകള്‍ അടച്ചിട്ടിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ 80,000ത്തോളം താമസക്കാരോട് വീടുകളില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതിസന്ധിയോട് പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വൈകിയെന്ന് സ്യൂട്ട പ്രസിഡന്റ് ജുവാന്‍ ഹെസൂസ് വിവാസ് വിമര്‍ശിച്ചു. എന്നാല്‍ സ്പെയിനും മൊറോക്കോയും തമ്മിലുള്ള നയതന്ത്ര ബന്ധം ഇപ്പോഴും മികച്ച നിലയിലാണെന്ന് സ്പാനിഷ് സര്‍ക്കാര്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.

അതേസമയം, മൊറോക്കോ അതിര്‍ത്തി പങ്കിടുന്ന സ്പെയിന്റെ മറ്റൊരു സ്വയംഭരണ പ്രദേശമായ മെലിയയിലും കുടിയേറ്റശ്രമങ്ങള്‍ തുടരുകയാണ്. വ്യാഴാഴ്ച മാത്രം 300 മുതല്‍ 400 വരെ പേര്‍ കരയിലൂടെയും കടല്‍മാര്‍ഗവും അതിര്‍ത്തി കടക്കുകയോ ശ്രമിക്കുകയോ ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Mass migration from Morocco to Spain: 57 people died

Share Email
LATEST excelnclexrn
More Articles
Top