ഫിന്നി രാജു, ഹ്യൂസ്റ്റണ്‍
ഹൂസ്റ്റണ്‍: ഒക്ലഹോമ സിറ്റിയില്‍ നടക്കുന്ന 41-ാമത് പി.സി.എന്‍.എ.കെ. ദേശീയ സമ്മേളനത്തിന്റെ ദേശീയ യംഗ് അഡള്‍ട്‌സ് കോര്‍ഡിനേറ്ററായി ഹൂസ്റ്റണിലെ മാത്യു ജോഷ്വ (ബോബി) നിയമിതനായി.
പി.സി.എന്‍.എ.കെ.യുടെ ചരിത്രത്തില്‍ ആദ്യമായാണ് യംഗ് അഡള്‍ട്‌സ് വിഭാഗത്തിന് പ്രത്യേക പ്രാധാന്യം നല്‍കി ദേശീയ തലത്തില്‍ കോര്‍ഡിനേറ്റര്‍ പദവി ഏര്‍പ്പെടുത്തുന്നത്. യുവതലമുറയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ആത്മീയ വളര്‍ച്ച, കൂട്ടായ്മ, നേതൃത്വ വികസനം എന്നിവയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനുമാണ് പുതിയ പദവി.
ഐ.പി.സി. ഹെബ്രോണ്‍ ഹൂസ്റ്റണ്‍ സഭാംഗമായ മാത്യു ജോഷ്വ യുവജന, കുടുംബ, സെല്‍ ഗ്രൂപ്പ് ശുശ്രൂഷകളില്‍ വര്‍ഷങ്ങളായി സജീവ സാന്നിധ്യമാണ്. പി.സി.എന്‍.എ.കെ. 2024 ഹൂസ്റ്റണ്‍ ദേശീയ സമ്മേളനത്തിന്റെ ഇംഗ്ലീഷ് ലോക്കല്‍ കോര്‍ഡിനേറ്ററായി ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ പ്രീതയ്‌ക്കൊപ്പം വര്‍ഷങ്ങളായി സഭയിലെ സെല്‍ ഗ്രൂപ്പ് ശുശ്രൂഷയില്‍ നേതൃത്വം നല്‍കുന്ന മാത്യു ജോഷ്വ മൂന്നു പെണ്‍മക്കളുടെ പിതാവാണ്. വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയ്ക്കും കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
നിലവില്‍ Wolters Kluwer സ്ഥാപനത്തില്‍ മാനേജര്‍ – എന്റര്‍പ്രൈസ് സോഫ്റ്റ്വെയര്‍ എന്‍ജിനീയറിംഗ് ആന്‍ഡ് ഡെവ്ഓപ്സ് ആയി സേവനമനുഷ്ഠിക്കുന്നു.
മാത്യു ജോഷ്വയുടെ ശുശ്രൂഷാ പരിചയവും നേതൃത്വപാടവവും യുവതലമുറയോടുള്ള പ്രതിബദ്ധതയും പി.സി.എന്‍.എ.കെ. 2028 ദേശീയ സമ്മേളനത്തിലെ യംഗ് അഡള്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുമെന്ന് പി.സി.എന്‍.എ.കെ. 2028 നാഷണല്‍ ഇംഗ്ലീഷ് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഡാവിന്‍ ഡാനിയേല്‍ പറഞ്ഞു.
Mathew Joshua has been appointed as the National Young Adults Coordinator for PCNAK 2028.

















