swayamvara
pulimoottil

ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകളുമായി അമേരിക്ക, മോദി-ട്രംപ് സൗഹൃദം ഇന്ത്യ-യു.എസ് ബന്ധം കൂടുതൽ ശക്തമാക്കിയെന്ന് മാർക്കോ റൂബിയോ

ഇന്ത്യക്ക്  സ്വാതന്ത്ര്യദിനാശംസകളുമായി അമേരിക്ക, മോദി-ട്രംപ് സൗഹൃദം ഇന്ത്യ-യു.എസ് ബന്ധം കൂടുതൽ ശക്തമാക്കിയെന്ന് മാർക്കോ റൂബിയോ

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള വ്യക്തിബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മുൻപെങ്ങുമില്ലാത്തവിധം കരുത്തുറ്റതാക്കാൻ സഹായിച്ചതായി അദ്ദേഹം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രതിരോധം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബഹിരാകാശം, ഊർജ്ജ സുരക്ഷ, നിർണായക ധാതുക്കൾ, വാണിജ്യം എന്നീ മേഖലകളിലെ ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ സഹകരണം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഈ പങ്കാളിത്തം ഇരു രാജ്യങ്ങൾക്കൊപ്പം ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ സുരക്ഷയ്ക്കും സമൃദ്ധിക്കും അത്യന്താപേക്ഷിതമാണെന്നും റൂബിയോ കൂട്ടിച്ചേർത്തു.

അമേരിക്കൻ ജനതയ്ക്ക് വേണ്ടി ഭാരതത്തിലെ എല്ലാ ജനങ്ങൾക്കും റൂബിയോ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. യു.എസും ഇന്ത്യയും ചേർന്ന് കെട്ടിപ്പടുക്കുന്ന ഭാവി മുൻനിർത്തിയുള്ള സംയുക്ത മുന്നേറ്റത്തിനായി രാജ്യം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share Email
LATEST excelnclexrn
Top