ഫ്‌ളോറിഡ: ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലിന് സമീപം ഞായറാഴ്ച ഇടിമിന്നലേറ്റ് 31 വയസുകാരിയായ അമ്മയും രണ്ട് വയസുള്ള മകളും മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ഓടെ രണ്ട് പേര്‍ക്ക് ഇടിമിന്നലേറ്റതായി ലഭിച്ച 911 ല്‍ ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇരുവരെയും നടപ്പാതയില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
ദൃസാക്ഷിയുടെ വാക്കുകള്‍ പ്രകാരം അമ്മയും മകളും കാറില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. മിന്നലേറ്റതോടെ ഇരുവരും നിലത്തേക്ക് തെറിച്ചുവീണതായി അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഉടന്‍ ആരംഭിച്ചു.
കെനിയ ഗ്ലാസ്‌ഗോ എന്ന 31കാരിയായ അമ്മയെ ഡീര്‍ഫീല്‍ഡ് ബീച്ചിലെ നോര്‍ത്ത് ബ്രോവാര്‍ഡ് മെഡിക്കല്‍ സെന്ററിലേക്കും കുഞ്ഞിനെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലിലെ ബ്രോവാര്‍ഡ് ഹെല്‍ത്ത് മെഡിക്കല്‍ സെന്ററിലേക്കും പൊലീസ് എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചയുടന്‍ ഇരുവരും മരിച്ചതായി അധികൃതര്‍ അറിയിച്ചു.
Mother and two-year-old daughter die after being struck by lightning in Florida.

















