swayamvara
pulimoottil

അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട് വിചിത്ര വിമാനം; യു.എസിന്റെ രഹസ്യ ബോംബറെന്ന് സംശയം

അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട് വിചിത്ര വിമാനം; യു.എസിന്റെ രഹസ്യ ബോംബറെന്ന് സംശയം
Share Email

അമേരിക്കയിലെ കാൻസാസിലുള്ള മക്കോണൽ വ്യോമതാവളത്തിന് സമീപം വിചിത്ര രൂപത്തിലുള്ള സൈനിക വിമാനം കണ്ടെത്തിയതിൽ ദുരൂഹത. കഴിഞ്ഞ ചൊവ്വാഴ്ച പകർത്തിയ വീഡിയോയിൽ സ്റ്റെൽത്ത് ബോംബറിന് സമാനമായ ആകൃതിയുള്ള ചാരനിറത്തിലുള്ള വിമാനമാണ് പ്രത്യക്ഷപ്പെട്ടത്. ഇത് യു.എസിന്റെ അതിനൂതന ബി-21 റെയ്ഡർ (B-21 Raider) സ്റ്റെൽത്ത് ബോംബർ വിമാനമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

പരീക്ഷണപ്പറക്കലിന്റെയോ പരിശീലനത്തിന്റെയോ ഭാഗമായിട്ടാവാം ഇത് പറന്നതെന്നാണ് കരുതുന്നത്. എന്നാൽ ഇതൊരു രഹസ്യ ഡ്രോണോ അല്ലെങ്കിൽ ഇന്ധനം നിറയ്ക്കാനെത്തിയ പഴയ ബി-2 സ്പിരിറ്റ് ബോംബറോ ആകാം എന്നും അഭിപ്രായങ്ങളുണ്ട്. വിമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ യു.എസ് അധികൃതർ അതീവ രഹസ്യമായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്.

നോർത്രോപ്പ് ഗ്രുമ്മൻ കമ്പനി വികസിപ്പിക്കുന്ന, ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര സ്റ്റെൽത്ത് ബോംബറാണ് ബി-21 റെയ്ഡർ. ഏകദേശം 69.2 കോടി ഡോളർ നിർമാണച്ചെലവുള്ള ഈ വിഭാഗത്തിലെ 100 വിമാനങ്ങളെങ്കിലും സൈന്യത്തിന്റെ ഭാഗമാക്കാനാണ് യു.എസ് വ്യോമസേന പദ്ധതിയിടുന്നത്.

Share Email
LATEST excelnclexrn
More Articles
Top