swayamvara
pulimoottil

വിമാന യാത്ര സൗകര്യപ്രദമാക്കുന്ന പുതിയ നിര്‍ദേശം; ഫിസിക്കല്‍ ബോര്‍ഡിങ് പാസ് ആവശ്യമില്ല; സീല്‍ പതിപ്പിക്കുകയും ചെയ്യേണ്ട

വിമാന യാത്ര സൗകര്യപ്രദമാക്കുന്ന പുതിയ നിര്‍ദേശം; ഫിസിക്കല്‍ ബോര്‍ഡിങ് പാസ് ആവശ്യമില്ല; സീല്‍ പതിപ്പിക്കുകയും ചെയ്യേണ്ട
Share Email

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് ഫിസിക്കല്‍ ബോര്‍ഡിംഗ് പാസ് കൈവശം വെക്കുകയോ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ അതില്‍ സീല്‍ പതിപ്പിക്കുകയോ ചെയ്യേണ്ടതില്ല.

അന്താരാഷ്ട്ര വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ക്കും സിഐഎസ്എഫിനും ഇതുസംബന്ധിച്ച നിര്‍ദേശം കൈമാറി.

സ്റ്റാമ്പ് പതിക്കുന്നതിലെ അപാകതകള്‍ കാരണം ബോര്‍ഡിങ് പാസുകള്‍ റീഡ് ചെയ്യുന്നതില്‍ പലപ്പോഴും തടസ്സങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ വിലയിരുത്തി.

ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഫിസിക്കല്‍ ബോര്‍ഡിംഗ് പാസുകള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും എന്നാല്‍ അവയില്‍ സീല്‍ പതിക്കില്ലെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

കൂടാതെ, യാത്രക്കാര്‍ക്ക് ക്ലിയറന്‍സിനായി ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ തങ്ങളുടെ ഇ-ബോര്‍ഡിംഗ് പാസുകള്‍ കാണിക്കാവുന്നതാണ്.

New proposal to make air travel more convenient; Physical boarding pass not required; no need for stamping either

Share Email
Top