Caritas hospital

ന്യൂയോർക്ക് സിറ്റി അധ്യാപക യൂണിയനും മേയർ സോഹ്രാൻ മാംദാനിയും തമ്മിൽ നിയമപോരാട്ടത്തിലേക്ക്

ന്യൂയോർക്ക് സിറ്റി അധ്യാപക യൂണിയനും മേയർ സോഹ്രാൻ മാംദാനിയും തമ്മിൽ നിയമപോരാട്ടത്തിലേക്ക്

ന്യൂയോര്‍ക്ക് :ന്യൂയോര്‍ക്ക് സിറ്റി അധ്യാപക യൂണിയനും മേയര്‍ സോഹ്രാന്‍ മാംദാനിയും തമ്മില്‍ നിയമപോരാട്ടത്തിലേക്ക്. സ്‌കൂള്‍ പാരാപ്രൊഫഷണലുകള്‍ക്ക് 10,000 ഡോളര്‍ വരെ ബോണസ് നല്‍കുന്ന ‘റെസ്പെക്ട് ചെക്ക് ആക്ട്’ തടയാന്‍ മാംദാനി ഭരണകൂടം നല്‍കിയ കേസിനെതിരെയാണ് യൂണിയന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ മാംദാനിയെ പിന്തുണച്ചിരുന്ന യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് ടീച്ചേഴ്‌സ് (ഡഎഠ), ഈ നിയമം നിയമപരമാണെന്നും തൊഴിലാളികളുടെ അവകാശങ്ങളെ ലംഘിക്കുന്നില്ലെന്നും വ്യക്തമാക്കി. എന്നാല്‍, പൊതുജീവനക്കാരുടെ കൂട്ടായ വിലപേശല്‍ അവകാശങ്ങളെ നിയമം ബാധിക്കുന്നുവെന്നാണ് മേയറുടെ വാദം. ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും ജീവനക്കാരുടെ വേതന വര്‍ദ്ധനവിനെ എതിര്‍ക്കുന്നില്ലെന്നും മാംദാനി വ്യക്തമാക്കിയിട്ടുണ്ട്.

വാര്‍ത്ത: പി പി ചെറിയാന്‍

New York City teachers’ union and Mayor Sohrab Mamdani headed for a legal battle.

Share Email
LATEST excelnclexrn
More Articles
Top