ഹ്യൂസ്റ്റണ്‍: സമൃദ്ധിയുടെ പ്രതീകമെന്നോണം വസന്തത്തിന്റെ വരവറിയിച്ചുകൊണ്ട് പുതുപുത്തന്‍ ഹ്യുസ്റ്റോണം വരവായി. 2026 ആഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 10 മണിമുതല്‍ ഹ്യൂസ്റ്റണ്‍ റോസന്‍ബെര്‍ഗ് എപിക് സെന്ററില്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഹ്യുസ്റ്റോണം പൊന്നോണം ഭംഗിയായി നടക്കുമെന്ന് പ്രസിഡന്റ് ഡോ. രാംദാസ് അറിയിച്ച് പരിപാടിയുടെ പ്രധാന ഹൈലൈറ്റുകള്‍ വിശദീകരിച്ചു. ഓണസദ്യയുടെ മുഖ്യ ആകര്‍ഷണമായി പ്രശസ്ത നളപാചക വിദഗ്ധന്‍ തൃശൂര്‍ അംബി സ്വാമി സദ്യ ഒരുക്കുന്നു.
പരമ്പരാഗത പാചകശൈലിയുടെ ആത്മാവും രുചിയും സംരക്ഷിച്ചുകൊണ്ടുള്ള വിഭവങ്ങളാണ് സദ്യയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്, നാലായിരത്തോളം അഭ്യുദയകാംക്ഷികള്‍ പ്രവേശന പാസ് നേടിക്കഴിഞ്ഞു, സമ്പൂര്‍ണ്ണ രുചിയും പാരമ്പര്യവും ഉള്‍ക്കൊള്ളുന്ന രുചിഭേദങ്ങളുടെ ഒരു മായാപ്രപഞ്ചം തന്നെയാണ് ഒരുക്കുന്നത്, പരിശുദ്ധമായ നാക്കിലയില്‍ അല്ലങ്കില്‍ തൂശനിലയില്‍ തന്നെയാണ് സദ്യ വിളമ്പുന്നത്, മലയാളത്തിന്റെ എല്ലാ തനതു കലാരൂപങ്ങളും പക്വതയോടെ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ഹ്യുസ്റ്റോണത്തിന് കൂടുതല്‍ ഭംഗി പകരും. ടെക്‌സസ്സിലെ പ്രശസ്ത ഡാന്‍സ് സ്‌കൂളുകള്‍ നടനവിസ്മയം തീര്‍ക്കാന്‍ അഹോരാത്രം പരിശീലിച്ചുകൊണ്ടിരിക്കുന്നു, തെയ്യം, തിരുവാതിര, പുലിക്കളി, ചെണ്ടമേളം, കുച്ചിപ്പുടി, ഒപ്പന എന്നിവ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ മലയാളികളുടെ ഓര്‍മ്മകളില്‍ പതിയുന്ന അനുഭവമാകും.
ഹൂസ്റ്റണിലെ കൗണ്ടി ഓഫീസര്‍മാര്‍ കൗണ്‍സിലെറ്റ് ഓഫിസേഴ്സ് മറ്റു കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന പൊതുസമ്മേളനവും അകക്കണ്ണ് തുറപ്പിക്കുന്ന ആകര്‍ഷണമാണ്എന്ന് മുഖ്യ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സുനില്‍ നായര്‍ അറിയിച്ചു. അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും ഒരുമയോടെ ഒത്തുചേര്‍ന്ന് ആഘോഷിക്കുന്ന ഒരു പ്രധാന സാംസ്‌കാരിക വേദിയായി ഈ പൊന്നോണം ഹ്യുസ്റ്റോണം മാറുമെന്ന് പ്രസിഡന്റ് ഉൃ. രാംദാസ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ഹ്യുസ്റ്റോണം സമ്പന്നമാക്കുവാന്‍ എല്ലാ ഹൂസ്റ്റന്‍ നിവാസികളെയും സഹോദരബുദ്ധ്യാ സവിനയം സസന്തോഷം സ്‌നേഹാദരങ്ങളോടെ ക്ഷണിച്ചുകൊള്ളുന്നു.
Onam celebrations at the Houston Sree Guruvayurappan Temple on August 23, 2026.
വാര്‍ത്ത : ശങ്കരന്‍കുട്ടി, ഹൂസ്റ്റന്‍

















