ഇസ്ലാമബാദ്: ലഷ്‌കര്‍ നേതാവ് കാശ്മീരിലേക്ക് 10,000 ഭീകരരെ അയച്ചിരുന്നതായി പാക്കിസ്ഥാനിലെ മതപ്രഭാഷകന്‍. ലഷ്‌കര്‍ ഇ തൊയ്ബയുടെ സ്ഥാപകന്‍ ഹാഫിസ് സയീദ് കശ്മീരിലേക്ക് 10,000 ഭീകരരെ അയച്ചിരു ന്നുവെന്നാണ് പാകിസ്ഥാനിലെ മതപ്രഭാഷകന്‍ നസീര്‍ മദ്നി പറഞ്ഞത്. ലഷ്‌കര്‍ ഇ തൊയ്ബ യുടെ രാഷ്ട്രീയ വിഭാഗമായ പാകിസ്ഥാന്‍ മര്‍കസി മുസ്ലിം ലീഗ ബഹാവല്‍നഗറില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് വെളിപ്പെടുത്തല്‍.് ഹാഫിസ് സയീദ് കാശ്മീരിലേക്ക് ആയിരക്കണക്കിന് ഭീകരരെ അയച്ചുവെന്നും, അതിനായി അദ്ദേഹം വലിയ ത്യാഗം സഹിച്ചിട്ടുണ്ടെന്നും മദ്നി പ്രസംഗത്തില്‍ അവകാശപ്പെട്ടു.
പാകിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ കാശ്മീരിലെ അസ്ഥിരതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഇന്ത്യ കാലങ്ങളായി ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ഈ പറച്ചില്‍. 2025ലെ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിലും ഹാഫിസ് സയീദിനെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് ആണെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.
Pakistani religious preacher claims Lashkar leader had sent 10,000 terrorists to Kashmir.

















