swayamvara
pulimoottil

ഹെയ്ഡന്‍ പനറ്റിയറിന്റെ മുന്‍ കാമുകന്‍ ബ്രയാന്‍ ഹിക്കേഴ്‌സണ്‍ മരണസമയത്ത് സ്ഥലത്തുണ്ടായിരുന്നെന്ന് പൊലീസ് റിപ്പോര്‍ട്ട്

ഹെയ്ഡന്‍ പനറ്റിയറിന്റെ മുന്‍ കാമുകന്‍ ബ്രയാന്‍ ഹിക്കേഴ്‌സണ്‍ മരണസമയത്ത് സ്ഥലത്തുണ്ടായിരുന്നെന്ന് പൊലീസ് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: നടി ഹെയ്ഡന്‍ പനറ്റിയര്‍ മരിച്ച സമയത്ത് മുന്‍ കാമുകന്‍ ബ്രയാന്‍ ഹിക്കേഴ്‌സണ്‍ സംഭവസ്ഥലത്തുണ്ടായിരുന്നെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഗ്രീന്‍വില്‍ സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ‘ഹീറോസ്’, ‘നാഷ്വില്‍’, ‘റിമംബര്‍ ദ ടൈറ്റന്‍സ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പനറ്റിയര്‍ ഞായറാഴ്ച 36-ാം വയസ്സിലാണ് മരിച്ചത്.

ദക്ഷിണ കരോലിനയിലെ ഗ്രീന്‍വില്ലിലെ ഈസ്ലി ബ്രിഡ്ജ് റോഡിലുള്ള വസതിയില്‍ ഒരാള്‍ പ്രതികരിക്കുന്നില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ശരീരത്തില്‍ വ്യക്തമായ പരിക്കുകളോ മറ്റ് ശാരീരിക കാരണങ്ങളോ കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് (EMS) ചികിത്സാ നടപടികള്‍ നടത്തുന്നതിനിടെ ബ്രയാന്‍ ഹിക്കേഴ്‌സണോടും അദ്ദേഹത്തിന്റെ സഹോദരന്‍ സാക് ഹിക്കേഴ്‌സണോടും പൊലീസ് സംസാരിച്ചു. ഹെയ്ഡന്‍ തന്റെ സഹോദരന്റെ കാമുകിയാണെന്നാണ് സാക് പൊലീസിനോട് പറഞ്ഞത്. ഹെയ്ഡന്‍ ഉപയോഗിച്ചിരുന്ന മരുന്നുകളുടെ ബാഗും ബ്രയാന്‍ പൊലീസിന് കാണിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ച അധികൃതര്‍ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. . മരണസമയത്ത് ഹെയ്ഡന്‍ മയക്കുമരുന്നോ മദ്യമോ ഉപയോഗിച്ചിരുന്നോയെന്ന കാര്യം വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായെങ്കിലും മരണത്തിന് കാരണമായേക്കാവുന്ന ശാരീരിക പരിക്കുകളൊന്നും കണ്ടെത്തിയില്ലെന്ന് ഗ്രീന്‍വില്‍ കൗണ്ടി കൊറോണര്‍ ഓഫീസ് അറിയിച്ചു. മരണകാരണം സംബന്ധിച്ച അന്തിമ നിഗമനം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാകൂ.

ബ്രയാന്‍ ഹിക്കേഴ്‌സണെതിരെ നേരത്തെ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളും ഉണ്ടായിരുന്നു. 2021 ഏപ്രിലില്‍ പങ്കാളിയെ പരിക്കേല്‍പ്പിച്ചതുമായി ബന്ധപ്പെട്ട രണ്ട് ഗുരുതര കുറ്റങ്ങള്‍ അദ്ദേഹം എതിര്‍പ്പ് രേഖപ്പെടുത്താതെ സമ്മതിച്ചിരുന്നു. 2026 ഓഗസ്റ്റ് 13ന് ആ കേസുകളിലെ കുറ്റങ്ങള്‍ ലഘൂകരിക്കണമെന്നും രേഖയില്‍ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട ഹിക്കേഴ്‌സന്റെ ഹര്‍ജി കാലിഫോര്‍ണിയ കോടതി തള്ളുകയും ചെയ്തു. ഹെയ്ഡന്‍ പനറ്റിയറും ഹിക്കേഴ്‌സണും 2018-ലാണ് ബന്ധത്തിലായത്. പനറ്റിയറിന്റെ മരണവാര്‍ത്തയ്ക്ക് പിന്നാലെ ഹോളിവുഡില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ നടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

Police report states Hayden Panettiere’s ex-boyfriend Brian Hickerson was present at the scene at the time of death.

Share Email
Top