ബിഹാറിൽ ബിജെപിയുടെ ഉറച്ച മണ്ഡലമായ ബാൻകിപുർ പിടിച്ചെടുത്ത് ജൻസുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ രാജിവച്ച ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി നീരജ് കുമാറിനെ 19,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് കിഷോർ പരാജയപ്പെടുത്തിയത്. വിദ്യാഭ്യാസവും തൊഴിലും പ്രധാന ചർച്ചാവിഷയമാക്കിയുള്ള പ്രശാന്ത് കിഷോറിന്റെ പ്രചാരണ തന്ത്രങ്ങളാണ് വിജയം കാണിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നിതിൻ നവീൻ അരലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലാണ് ബിജെപി പരാജയം ഏറ്റുവാങ്ങിയത്. പട്ടാള റിക്രൂട്ട്മെന്റ് വിഷയത്തിലെ യുവാക്കളുടെ പ്രതിഷേധവും പട്നയിലെ വെടിവയ്പുമെല്ലാം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. തോൽവി അംഗീകരിക്കുന്നുവെന്ന് പ്രതികരിച്ച ബിജെപി, മുന്നോക്ക വിഭാഗത്തിന് മേൽക്കൈയുള്ള മണ്ഡലത്തിലെ വിജയം ബിഹാർ രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിവയ്ക്കുമെന്ന സൂചന നൽകി.
Prashant Kishor Wins Bankipur Bypoll In Major Setback For BJP In Bihar

















