ഫിലഡല്‍ഫിയ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (IOC) പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഗാലേറിയ ബാങ്ക്വറ്റ് ഹാളില്‍, (3515 Welsh Road, Philadelphia, PA 19136) ആഗസ്റ്റ് 16 ഞായറാഴ്ച വൈകുന്നേരം 3:30 മണി മുതല്‍ ആണ് ആഘോഷ പരിപാടികള്‍ അരങ്ങേറുക.
കേരള സര്‍ക്കാരിന്റെ ചീഫ് വിപ്പും തൊടുപുഴ നിയോജകമണ്ഡലം എം.എല്‍.എയുമായ അപു ജോണ്‍ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനുവേണ്ടി എത്തിച്ചേര്‍ന്നിട്ടുണ്ട്.കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പുന്നൂസ് വിശിഷ്ടതിഥിതിയായി എത്തും.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പാരമ്പര്യവും ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും അനുസ്മരിക്കുന്ന ചടങ്ങില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഇന്ത്യന്‍ സമൂഹത്തിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.

ഇന്ത്യന്‍ സമൂഹത്തിന്റെ കൂട്ടായ്മയും രാജ്യസ്‌നേഹവും വിളിച്ചോതുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-സാംസ്‌കാരിക പരിപാടികളും വിനോദപരിപാടികളും അരങ്ങേറും. സംഗീതം, നൃത്തം തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കുമായി സൗജന്യ അത്താഴവിരുന്നും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.
IOC ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ചെയര്‍മാന്‍ സാബു സ്‌കറിയ, പ്രസിഡന്റ് സുമോദ് തോമസ് നെല്ലിക്കാല, ജനറല്‍ സെക്രട്ടറി നൈനാന്‍ മത്തായി, ട്രഷറര്‍ തോമസ്‌കുട്ടി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഡോ. ഈപ്പന്‍ ഡാനിയേല്‍ കൊച്ചുമോന്‍ വയലത്ത്, അലക്‌സ് തോമസ്, ജോബി ജോണ്‍, ജെയിംസ് പീറ്റര്‍, ജോര്‍ജ് ഓലിക്കല്‍, ജോണ്‍ പണിക്കര്‍, ഫിലിപ്പോസ് ചെറിയാന്‍, ഫെയ്ത്ത് എല്‍ദോ, ഗീവര്‍ഗീസ് ജോണ്‍, കോര ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിപാടിയുടെ വിജയത്തിനായി വിപുലമായ കമ്മിറ്റി പ്രെവര്‍ത്തിക്കുന്നു.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കുര്യന്‍ രാജന്‍, ജിജോമോന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അണിയിച്ചൊരുക്കും.
ജോസഫ് കുന്നേല്‍ esq, പ്രൊഫ. കോശി തലക്കല്‍, പ്രൊഫ. സാം പനംകുന്നേല്‍, സ്റ്റാന്‍ലി ജോര്‍ജ്, പോള്‍ വര്‍ഗീസ്, വര്‍ഗീസ് മട്ടമേല്‍, ജോണ്‍ ചാക്കോ, ജേസണ്‍ വര്‍ഗീസ്, ജോണ്‍സണ്‍ മാത്യു, അലക്‌സ് അലക്‌സാണ്ടര്‍, വര്‍ഗീസ് ബേബി, ലോറന്‍സ് തോമസ്, ജോണ്‍ സാമുവല്‍, മാര്‍ഷല്‍ വര്‍ഗീസ്, ഷാജി സാമുവല്‍, സാജന്‍ വര്‍ഗീസ്, എല്‍ദോ വര്‍ഗീസ്, ഷാലു പുന്നൂസ്, സന്തോഷ് അബ്രഹാം, മില്ലി ഫിലിപ്പ് എന്നിവരും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.
ഡെലാവെയര്‍ ഡാന്‍സ് ഫ്യൂഷന്‍ അണിയിച്ചൊരുക്കുന്ന നൃത്ത സമാഹാരം, അഞ്ജലി ജയറാം അവതരിപ്പിക്കുന്ന മോഹിനി ആട്ടം. ജയറാം അവതരിപ്പിക്കുന്ന ഡി ജെ എന്നിവ പരിപാടിയോടനുബന്ധിച്ചു അരങ്ങേറും.
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഫിലഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യക്കാരും കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു
Preparations for the Indian Independence Day celebrations, led by the IOC Pennsylvania Chapter, have been completed.
വാര്‍ത്ത: സുമോദ് തോമസ് നെല്ലിക്കാല, ഫിലാഡല്‍ഫിയ

















