swayamvara
pulimoottil

കെ എച്ച് എന്‍ എ ഹ്യൂസ്റ്റണ്‍ നേതൃ യോഗം പ്രസിഡന്റ് ടി ഉണ്ണികൃഷ്ണന്‍ ഉത്ഘാടനം ചെയ്തു

കെ എച്ച് എന്‍ എ ഹ്യൂസ്റ്റണ്‍ നേതൃ യോഗം പ്രസിഡന്റ് ടി ഉണ്ണികൃഷ്ണന്‍ ഉത്ഘാടനം ചെയ്തു

ഹ്യൂസ്റ്റണ്‍ : സനാതന ധര്‍മ പ്രചാരണത്തിലും സംഘടനാ പ്രാവീണ്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന മെട്രോ ഹ്യൂസ്റ്റണ്‍ പ്രദേശത്തെ കെ എച്ച് എന്‍ എ പ്രവര്‍ത്തകരുടെ നേതൃയോഗം കെ എച്ച് എന്‍ എ പ്രസിഡന്റ് ടി ഉണ്ണികൃഷ്ണന്‍ ഉത്ഘാടനം ചെയ്തു. രജത ജൂബിലി പിന്നിട്ട സംഘടനയുടെ രണ്ടു കണ്‍വന്‍ഷനുകള്‍ക്കു ആതിഥേയത്വം നല്‍കി മികവ് പുലര്‍ത്തിയ ഹൂസ്റ്റണിലെ ഇരുപത്തിയഞ്ചോളം മുന്‍നിര പ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുത്തത്. 2027 ല്‍ ഫ്‌ളോറിഡയില്‍ നടക്കുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ചും കെ എച്ച് എന്‍ എ നടത്തിവരുന്ന വിവിധ കര്‍മ്മ പദ്ധതികളെക്കുറിച്ചും പ്രസിഡന്റ് തന്റെ ഉത്ഘാടന പ്രസംഗത്തില്‍ സവിസ്തരം പ്രതിപാദിച്ചു.

കേവലമായ ആചാര അനുഷ്ഠാനങ്ങളില്‍ മാത്രമൊതുങ്ങാതെ വേദപഠന കളരിപോലുള്ള ജ്ഞാനസമ്പാദന യജ്ഞങ്ങളും സാങ്കേതിക മികവോടെ വളരുന്ന യുവതലമുറയില്‍ ധാര്‍മ്മികത സന്നിവേശിപ്പിക്കുന്ന സാമൂഹ്യ പഠന വേദികളും സംഘടന രാജ്യവ്യാപകമായി ദൃശ്യ മാധ്യമങ്ങളിലൂടെ നടത്തിവരുന്നതായും ടി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മുന്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ സില്‍വര്‍ജൂബിലി കണ്‍വന്‍ഷന്‍ ചെയര്‍മാനായിരുന്ന സുനില്‍ പൈങ്കോള്‍ എന്നിവര്‍ കെ എച്ച് എന്‍ എ യുടെ ഭാവിപ്രവര്‍ത്തനങ്ങളെകുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു.

റീജിയണല്‍ വൈസ് പ്രസിഡന്റ് സൂര്യജിത് സുഭാഷിതന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം ഡോ: ബിജു പിള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അനിത മധു, രവീന്ദ്രന്‍ നായര്‍ യുവ കോഓര്‍ഡിനേറ്റര്‍ ശബരി സുരേന്ദ്രന്‍, എസ് എന്‍ ജി എം പ്രസിഡന്റ് മധു ചിറക്കല്‍ , വനിതാ ഫോറം സെക്രട്ടറി അഞ്ജനാ മുരളി , പ്രദീപ് മറുത്തുപറമ്പില്‍ തുടങ്ങിയവര്‍ സംഘടനയുടെ പ്രാദേശിക ശാക്തീകരണത്തെക്കുറിച്ചും അടുത്ത കണ്‍വന്‍ഷന്റെ തയ്യാറെടുപ്പുകളെപ്പറ്റിയും വിശദമായി സംസാരിച്ചു.

President T. Unnikrishnan inaugurated the KHNA Houston leadership meeting.

Share Email
Top