ഫോമാ (Federation of Malayalee Associations of Americas – FOMAA) 2026 കണ്‍വെന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിച്ച യുവജനോത്സവത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയായ ആറുവയസ്സുകാരന്‍ സെയ്ഡന്‍ സിദ്ദിഖ് (Zayden Ziddhique) തന്റെ അസാധാരണമായ പ്രകടനത്തിലൂടെ ഏവരുടെയും ഹൃദയം കീഴടക്കി.
കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥിയായ സെയ്ഡന്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ മത്സരാര്‍ഥികളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. തന്നെക്കാള്‍ ഏറെ പ്രായമുള്ള കുട്ടികളോടൊപ്പം മത്സരിച്ചാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
ഇംഗ്ലീഷ് പ്രസംഗം, നാടോടി നൃത്തം എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും, മറ്റ് ആറ് ഇനങ്ങളില്‍ രണ്ടാം സ്ഥാനവും നേടി സെയ്ഡന്‍ തന്റെ ആത്മവിശ്വാസവും കലാപാടവവും തെളിയിച്ചു. ഈ മികവുറ്റ പ്രകടനം വിധികര്‍ത്താക്കളുടെയും സംഘാടകരുടെയും കാണികളുടെയും പ്രത്യേക അഭിനന്ദനം നേടി.

ജോര്‍ജിയയിലെ കമ്മിംഗില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ദിഖ് – ഷൈനി അബൂബക്കര്‍ ദമ്പതികളുടെ മകനാണ് സെയ്ഡന്‍. കലാ-സാംസ്‌കാരിക, സാമൂഹിക, സംഘടനാ രംഗങ്ങളില്‍ സജീവമായ കുടുംബപശ്ചാത്തലത്തില്‍ വളരുന്ന ഈ കൊച്ചു പ്രതിഭയുടെ നേട്ടം ഏവര്‍ക്കും അഭിമാനമായി.
മാതാവ് ഷൈനി അബൂബക്കര്‍, നിലവില്‍ ഫോമാ കംപ്ലയന്‍സ് കൗണ്‍സില്‍ സെക്രട്ടറിയാണ്. 2020-2022 കാലയളവില്‍ ഫോമാ വനിതാ ഫോറം സെക്രട്ടറിയായും പ്രവര്‍ത്തിച്ച അവര്‍, ഒരു പ്രമുഖ അമേരിക്കന്‍ കമ്പനിയിലെ ഐ.ടി. ഡയറക്ടറായും, Flowers TV USAയിലെ അവതാരകയായും സേവനമനുഷ്ഠിക്കുന്നു.
പിതാവ് അബൂബക്കര്‍ സിദ്ദിഖ്, ഗ്രേറ്റര്‍ അറ്റ്‌ലാന്റ മലയാളി അസോസിയേഷന്‍ (GAMA)യുടെയും ഫോമായുടെയും സജീവ പ്രവര്‍ത്തകനാണ്. ഗാമയില്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗം, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ GAMA Independent Constitution Review Committee അംഗമാണ്. ഒരു പ്രമുഖ മള്‍ട്ടിനാഷണല്‍ സപ്ലൈ ചെയിന്‍ കമ്പനിയിലെ Senior Solutions Architect കൂടിയായ അദ്ദേഹം ആമസോണ്‍ പ്രസിദ്ധീകരിച്ച ഒരു സാങ്കേതിക ഗ്രന്ഥത്തിന്റെ രചയിതാവുമാണ്.
യുവജനോത്സവം മികച്ച രീതിയില്‍ സംഘടിപ്പിച്ച FOMAA Youth Festival Committee അംഗങ്ങളായ ഡാനിഷ് തോമസ്, ബിനീഷ് ജോസഫ്, ജെയിംസ് കല്ലറക്കാനിയില്‍, ജിജോ ചിറയില്‍, നിധിന്‍ ആലപ്പാട്ട്, നോബിള്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ സെയ്ഡന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചു.
ഇത്രയും വിപുലമായ മത്സരങ്ങളും വിവിധ പ്രായവിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന യുവജനോത്സവം സുതാര്യമായും ക്രമബദ്ധമായും സംഘടിപ്പിക്കാന്‍ കമ്മിറ്റി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതായി ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി പോള്‍ പി. ജോസ്, വൈസ് പ്രസിഡന്റ് ശാലു പുന്നൂസ് എന്നിവര്‍ അറിയിച്ചു.
ഭാവിയില്‍ കൂടുതല്‍ കുട്ടികളെയും യുവജനങ്ങളെയും ഇത്തരം കലാമത്സരങ്ങളിലേക്ക് ആകര്‍ഷിക്കുന്ന തരത്തില്‍ യുവജനോത്സവം കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ടെന്ന് FOMAA 2026 Convention Chair സുബിന്‍ കുമാരനും Convention Convener ജിജു കുളങ്ങരയും അഭിപ്രായപ്പെട്ടു.
സെയ്ഡന്റെ ഈ തിളക്കമാര്‍ന്ന വിജയം കുടുംബത്തിന്റെയും ജോര്‍ജിയ മലയാളി സമൂഹത്തിന്റെയും മാത്രമല്ല, ലോകമെമ്പാടുമുള്ള ഫോമാ കുടുംബത്തിന്റെയും അഭിമാനമാണ്. ഇനിയും അനേകം ഉയരങ്ങള്‍ കീഴടക്കാന്‍ ഈ കൊച്ചു പ്രതിഭയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍!
Remarkable achievement at age six: Saidan Siddique shines at the FOMAA 2026 Youth Festival.
R

















