വാഷിംഗ്ടണ്‍: സ്‌പെയിനിലേക്ക് വന്‍തോതില്‍ കുടിയേറ്റക്കാര്‍ കടന്നു കയറുന്ന ചിത്രം ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകള്‍ക്കെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്പെയിനിലെ സ്യൂട്ട മേഖലയില്‍ കുടിയേറ്റക്കാരുടെ വന്‍തോതിലുള്ള ഒഴുക്ക് അമേരി ക്കയ്ക്കുള്ള മുന്നറിയിപ്പാണെന്നും ഡെമോക്രാറ്റുകള്‍ വീണ്ടും അധികാര ത്തിലെത്തിയാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലും സമാന സാഹചര്യം ഉണ്ടാകുമെന്നുമാണ് ട്രംപിന്റെ പക്ഷം. ‘ആ ചിത്രം ഓര്‍മിക്കൂ. തെറ്റായ പക്ഷം അധികാരത്തിലെത്തിയാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ അതായിരിക്കും അമേരിക്കയുടെ അവസ്ഥ,’ എന്നാണ് ഫോക്‌സ് ന്യൂസിനു നല്കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്.
മൊറോക്കോ തീരത്തുള്ള സ്പെയിന്റെ സ്വയംഭരണ പ്രദേശമായ സ്യൂട്ടയിലേക്ക് വലിയ തോതില്‍ കുടിയേറ്റക്കാര്‍ കടന്നുകയറിയ സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് വൈറ്റ് ഹൗസ് ഈ രാഷ്ട്രീയ പ്രചാരണം ശക്തമാക്കിയത്. അനധികൃത കുടിയേറ്റത്തിനെതിരായ തന്റെ കടുത്ത നിലപാടിന് പിന്തുണ നേടാനാണ് ട്രംപ് ഈ സംഭവത്തെ ഉപയോഗിക്കുന്നതെന്നാണ് വിലയിരുത്തല്‍.
അടുത്തിടെ പുറത്തുവന്ന സര്‍വേകളില്‍ ട്രംപിന്റെ ജനപിന്തുണ കുറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രതിനിധി സഭ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകള്‍. ഈ സാഹചര്യത്തില്‍ കുടിയേറ്റ വിഷയം വീണ്ടും പ്രധാന രാഷ്ട്രീയ ആയുധമാക്കാനാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശ്രമം.
അതേസമയം, ഉപരാഷ്ട്രപതി ജെ.ഡി. വാന്‍സും സ്യൂട്ടയിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ച് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ‘സ്പെയിനില്‍ നിന്നുള്ള ഈ ദൃശ്യ ങ്ങള്‍ നിയന്ത്രണമില്ലാത്ത കുടിയേറ്റത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങളാണ് കാണിക്കുന്നത്. ഇടതുപക്ഷ ആഗോള നയങ്ങളാണ് പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള ഈ കടന്നുകയറ്റത്തിന് വഴിയൊരുക്കിയത് എന്നാണ് വാന്‍സ് കുറിച്ചത്.
വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറും സ്യൂട്ടയിലെ ദൃശ്യങ്ങള്‍ പങ്കുവച്ച് ഡെമോക്രാറ്റുകളെ വിമര്‍ശിച്ചു. അതേസമയം, 2024ലെ തിരഞ്ഞെടുപ്പില്‍ യു.എസ്.-മെക്‌സിക്കോ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളി ലൊന്നായിരുന്നു വെന്നും അതേ വിഷയം വീണ്ടും ഉയര്‍ത്തിക്കാട്ടാനാണ് ട്രംപും റിപ്പബ്ലിക്കന്‍ നേതൃത്വവും ശ്രമിക്കു ന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
‘Remember that picture’: Trump attacks Democrats over Spain’s migrant crisis

















