മീട്ടു റഹ്മത്ത് കലാം
ഹൂസ്റ്റണ്‍: ഫോമാ കണ്‍വെന്‍ഷനില്‍ ‘മിസ് ഫോമാ’ കിരീടം ചൂടിക്കൊണ്ട്ശ്രദ്ധാകേന്ദ്രമായി മാറുകയാണ് കോട്ടയം അയര്‍ക്കുന്നത്ത് വേരുകളുള്ള റിയാന ഡാനിഷ.് പുണ്ടകാനയില്‍ നടന്ന മുന്‍ ഫോമാ അന്താരാഷ്ട്ര കണ്‍വെന്‍ഷനിലും ‘മിസ് ഫോമാ’ കിരീടം നേടിയ റയാന, നൃത്ത-സംഗീത മത്സരങ്ങളിലെ സ്റ്റാര്‍ പുരസ്‌ക്കാരങ്ങളും കരസ്ഥമാക്കി കലാതിലകമായും ശ്രദ്ധേനടിയിരുന്നു.

കാലിഫോര്‍ണിയയിലെ സാന്‍ ഹോസെയില്‍ താമസിക്കുന്ന 15 വയസുകാരിയായ റിയാന,പീഡ്‌മോണ്ട് ഹില്‍സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്നെങ്കിലും ഇന്ത്യന്‍പൈതൃകത്തെയുംമലയാളഭാഷയെയും കേരളത്തിന്റെ സംസ്‌കാരത്തെയും അഭിമാനത്തോടെ ചേര്‍ത്തുപിടിക്കുന്ന പുതിയതലമുറയുടെ ശ്രദ്ധേയ പ്രതിനിധിയാണ് ഈ കൗമാരക്കാരി.

നാലാം വയസ്സുമുതല്‍ കര്‍ണാടകസംഗീതവും ഭരതനാട്യവും അഭ്യസിക്കുന്ന റിയാനയ്ക്ക് ഈകലാരൂപങ്ങള്‍ അച്ചടക്കവും സമര്‍പ്പണബോധവും സ്വന്തം സംസ്‌കാരത്തോടുള്ള ആഴത്തിലുള്ള ആദരവും പകര്‍ന്നുനല്‍കി. തായ്ക്വാണ്ടോയില്‍ റെഡ് ബെല്‍റ്റ് നേടിയിട്ടുള്ള ഈ മിടുക്കി ആത്മവിശ്വാസവുംപ്രതിസന്ധികളെ ധൈര്യത്തോടെ നേരിടാനുള്ള കരുത്തും പരിശീലനത്തിലൂടെ സ്വായത്തമാക്കി.
കലാരംഗത്ത് നിരവധി നേട്ടങ്ങള്‍ റിയാനയെ തേടിയെത്തിയിട്ടുണ്ട്. 2018 മുതല്‍ ഷിക്കാഗോ, കാന്‍കുന്‍, പുണ്ടകാന ഫോമാ കണ്‍വെന്‍ഷനുകളിലായി തുടര്‍ച്ചയായി മൂന്ന് തവണ ഫോമാ കലാതിലകം പട്ടം നേടിയ റിയാന,സ്വന്തം സംഘടനയായ മങ്ക(Malayalee Asosciation of Northern California) സംഘടിപ്പിക്കുന്ന കലാമത്സരങ്ങളില്‍ തുടര്‍ച്ചയായി പത്ത് വര്‍ഷം ‘മങ്ക സ്റ്റാര്‍'(കലാതിലകം) ബഹുമതിയും സ്വന്തമാക്കി. ഈ വിജയങ്ങള്‍ക്കൊക്കെയും കുടുംബത്തിന്റെയും അധ്യാപകരുടെയും സമൂഹത്തിന്റെയും പിന്തുണയാണ് കരുത്തായതെന്ന് റിയാന പറയുന്നു.സംഗീതമാണ് റിയാനയുടെ ഏറ്റവും വലിയ അഭിനിവേശം.
സരിഗമ മ്യൂസിക്കിലൂടെ പുറത്തിറക്കിയ രണ്ട ് സംഗീത ആല്‍ബങ്ങള്‍ യൂട്യൂബില്‍ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയിട്ടുണ്ട്. 123 മ്യൂസിക്കിലൂടെ രണ്ട് ആല്‍ബങ്ങള്‍കൂടി പുറത്തിറക്കിയിട്ടുണ്ട്. സ്‌പോട്ടിഫൈ,ആപ്പിള്‍ മ്യൂസിക്, ആമസോണ്‍ മ്യൂസിക് തുടങ്ങി പ്രമുഖ സംഗീത സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ റിയാനയുടെ ഗാനങ്ങള്‍ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരിലേക്ക് എത്തിച്ചേരുന്നുണ്ട്.

സിലിക്കണ്‍വാലിയില്‍ താമസിക്കുന്ന ഡാനിഷ് തോമസിന്റെയും ഷെറിന്‍ ഡാനിഷിന്റെയും മകളാണ് റിയാന. പിതാവ് ഡാനിഷ് തോമസ് ഗോള്‍ഡന്‍ റീജിയനില്‍ നിന്ന് ഫോമാ നാഷണല്‍ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്.2024-26 കാലയളവില്‍ ഫോമാകള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ച അദ്ദേഹം കാന്‍കുന്‍ കണ്‍വെന്‍ഷനില്‍ ‘ഫോമാ മലയാളി മന്നന്‍’ പട്ടവും നേടിയിട്ടുണ്ട്. നിലവില്‍ ഗൂഗിളില്‍ മാനേജര്‍ ഓഫ് ടെക്‌നിക്കല്‍ പ്രോഗ്രാം മാനേജേഴ്സ്സായി ജോലി ചെയ്യുന്നു. മാതാവ് ഷെറിന്‍ ഡാനിഷ്, വെക്‌സ് (WEX) കമ്പനിയില്‍ ലീഡ്‌റിക്രൂട്ടറാണ്. എട്ടുവയസ്സുകാരനായ സഹോദരന്‍ റയന്‍ ഡാനിഷ് പുണ്ട കാന കണ്‍വെന്‍ഷനില്‍ കലാപ്രതിഭബഹുമതി നേടിയിട്ടുണ്ട്.
2021 ഫോമാ കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ഡാനിഷ് തോമസ് കുടുംബത്തില്‍ മലയാള ഭാഷയ്ക്കും പൈതൃകത്തിനും നല്‍കിയപ്രാധാന്യമാണ് റയാനയുടെവ്യക്തിത്വ രൂപീകരണത്തിന് അടിത്തറയായത്. വീട്ടില്‍ മലയാളംമാത്രം സംസാരിക്കുക, മലയാളസിനിമകളും സംഗീതവും സാഹിത്യവും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക, ചെറുപ്പം മുതല്‍ കലാപഠനത്തിന് പ്രോത്സാഹനം നല്‍കുക തുടങ്ങിയകുടുംബാന്തരീക്ഷമാണ് റയാനയെ സ്വന്തം വേരുകളോട് ചേര്‍ത്തുനിര്‍ത്തിയത്.
അയര്‍ക്കുന്നം സ്വദേശിയായ ഡാനിഷ് തോമസിന്റെ പിതാവ് പരേതനായ തോമസ് മുരിങ്ങയില്‍ (തോമാച്ചന്‍) മുന്‍ അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്നു. അമേരിക്കയില്‍ വളരുന്ന കൊച്ചുമകള്‍ മലയാളം സംസാരിക്കുന്നതും കേരളത്തിന്റെ സംസ്‌കാരം ലോകവേദിയില്‍ അഭിമാനത്തോടെഅവതരിപ്പിക്കുന്നതും കുടുംബത്തിനും നാടിനും വലിയ സന്തോഷമാണ്.
റയാനയുടെ കാഴ്ചപ്പാടില്‍ ഈ പേജന്റ് ഒരു കിരീടം നേടാനുള്ള വേദി മാത്രമല്ല സ്വയം വിശ്വസിക്കാനും,ഓരോ അവസരവും പഠനത്തിനും വളര്‍ച്ചയ്ക്കുമായി പ്രയോജനപ്പെടുത്താനും,ആത്മവിശ്വാസത്തോടെയും കരുണയോടെയും സ്വന്തം സ്വപ്നങ്ങള്‍ പിന്തുടരാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കാനുമുള്ള ഒരു യാത്രയാണ്. സൗന്ദര്യവും കലാപ്രതിഭയും സംസ്‌കാരബോധവും ഒരുമിച്ച് ചേര്‍ന്ന യുവതാരമായി റിയാന ഡാനിഷ് ഇന്ന് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെയും സ്വന്തം നാടായ കോട്ടയത്തിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ്.
Riana Danish is Miss FOMAA; a young talent among Malayalis.

















