swayamvara
pulimoottil

തായ്ലന്‍ഡില്‍ സ്‌കൂളില്‍ വെടിവയ്പ്; മൂന്ന് വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരും ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു

തായ്ലന്‍ഡില്‍ സ്‌കൂളില്‍ വെടിവയ്പ്; മൂന്ന് വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരും ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു

ബാങ്കോക്ക്: തായ്ലന്‍ഡില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ മൂന്ന് വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരും ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. ബാങ്കോക്കിന് സമീപമുള്ള നോന്തബുരി പ്രവിശ്യയിലെ ബാങ് ക്രുവായ് ജില്ലയിലുള്ള ഡെബ്‌സിരിന്‍ സ്‌കൂളിലാണ് സംഭവം. വെടിവയ്പില്‍ ഒരു ഡസനിലധികം പേര്‍ക്ക് പരിക്കേറ്റതായി തായ് പൊലീസ് അറിയിച്ചു.

സംഭവ സമയത്ത് സ്‌കൂളില്‍ പഠനം നടക്കുകയായിരുന്നു. വെടിയൊച്ച കേട്ടതോടെ വിദ്യാര്‍ഥികളും അധ്യാപകരും പരിഭ്രാന്തരായി വിവിധ ഭാഗങ്ങളിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെടിവയ്പ് നടത്തിയത് സ്‌കൂളിലെ വിദ്യാര്‍ഥിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ കാരണം എന്താണെന്നതും ആക്രമണത്തിന് പിന്നിലെ പ്രേരണയും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുന്ന നടപടികള്‍ തുടരുകയാണെന്നും തായ് പൊലീസ് വ്യക്തമാക്കി.

School shooting in Thailand; six people, including three students and three teachers, killed.

Share Email
Top