swayamvara
pulimoottil

ബീഹാറിലെ അശോക്ധാം ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഏഴു മരണം

ബീഹാറിലെ അശോക്ധാം ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഏഴു മരണം

പാട്ന: ബിഹാറിലെ അശോക് ധാം ക്ഷേത്ര ത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ മരിച്ചു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. ശ്രാവണ മാസ പൂജകള്‍ക്കായി ഭക്തര്‍ വന്‍തോതില്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടി യപ്പോ ഴാണ് അപകടം ഉണ്ടായത്. ഇന്നു രാവിലെ 6. 45 ഓടെയായിരുന്നു അപകടം.


വൈദ്യുത തൂണ്‍ തകര്‍ന്ന് ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് വൈദ്യുതി കമ്പികള്‍ പൊട്ടി വീണു എന്ന അഭ്യൂഹമാണ് അപകടത്തിന് കാരണമാ യതെന്ന് അധികൃതര്‍ പറയുന്നു. വൈദ്യുതി കമ്പി പൊട്ടിവീണു എന്ന വിവരം അറിഞ്ഞതോടെ ആളുകള്‍ ഓടി മാറാനായി തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിനിടയാക്കിയത്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ദുരന്തത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി അനുശോചിച്ചു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Seven dead in a stampede at the Ashokdham Temple in Bihar.

Share Email
Top