swayamvara
pulimoottil

കെന്റക്കിയിലെ പാര്‍ക്കില്‍ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

കെന്റക്കിയിലെ പാര്‍ക്കില്‍ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

കെന്റക്കി: ലെക്‌സിങ്ടണിലെ ഒരു പാര്‍ക്കില്‍ ശനിയാഴ്ചനടന്ന വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ നാലു വയസും 14 വയസ്സുമുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്നതായി പൊലീസ് പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് ഏഴോടെ വെടിയൊച്ച കേട്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലെക്‌സിങ്ടണ്‍ പൊലീസ് സ്ഥലത്തെത്തിയത്. സംഭവസ്ഥലത്ത് അഞ്ച് പേരെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ഇവരില്‍ ഒരാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മറ്റ് നാല് പേരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പൊലീസ് അറിയിച്ചത്.

ഡൗണ്‍ടൗണ്‍ ലെക്‌സിങ്ടണിലെ ചാള്‍സ് യംഗ് പാര്‍ക്കിലാണ് വെടിവയ്പ്പ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിയേറ്റവരില്‍ നാലു ം 14 ഉം വസുകള്‍ ഉള്ള കുട്ടികളും ഉള്‍പ്പെടുന്നതായി പൊലീസ് മേധാവി ലോറന്‍സ് വീതേഴ്‌സ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് മേധാവി പുറത്തുവിട്ടിട്ടില്ല.

ശനിയാഴ്ച വൈകുന്നേരം നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് വീതേഴ്‌സ് ആവശ്യപ്പെട്ടു. സംഭവം നടക്കുന്നതിന് മുമ്പുള്ള സംശയാസ്പദമായ വിവരങ്ങള്‍ ലഭിച്ചാല്‍ പൊലീസിനെ അറിയിക്കുന്നത് ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Shooting at a park in Kentucky; one killed, four injured.

Share Email
Top