swayamvara
pulimoottil

“നിങ്ങൾക്ക് കഴിയില്ലെങ്കിൽ ഞങ്ങൾ ഉത്തരവിടും”, ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ ഉപ്പ്–പഞ്ചസാര ലേബലിംഗിൽ, കേന്ദ്ര സ‍ർക്കാരിന് സുപ്രീംകോടതി അന്ത്യശാസനം

“നിങ്ങൾക്ക് കഴിയില്ലെങ്കിൽ ഞങ്ങൾ ഉത്തരവിടും”, ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ ഉപ്പ്–പഞ്ചസാര ലേബലിംഗിൽ, കേന്ദ്ര സ‍ർക്കാരിന് സുപ്രീംകോടതി അന്ത്യശാസനം

ന്യൂഡൽഹി: പാക്കറ്റ് ഭക്ഷണങ്ങളിൽ ഉപ്പ്, പഞ്ചസാര, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയുടെ അമിത അളവ് വ്യക്തമാക്കുന്ന മുന്നറിയിപ്പ് ലേബലുകൾ ഏർപ്പെടുത്തുന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ കടുത്ത അന്ത്യശാസനം. ഉയർന്ന തോതിൽ ഇത്തരം ഘടകങ്ങൾ അടങ്ങിയ ഭക്ഷണ പായ്ക്കറ്റുകളിൽ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ മുന്നറിയിപ്പ് ഉൾപ്പെടുത്തണമെന്ന് കോടതി കർശന നിർദ്ദേശം നൽകി. വിഷയത്തിൽ അടിയന്തരമായി തീരുമാനമെടുത്ത് രണ്ടാഴ്ചയ്ക്കകം വ്യക്തമായ നിലപാട് അറിയിക്കാനാണ് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

“നിങ്ങൾക്ക് ഇത് നടപ്പാക്കാൻ കഴിയില്ലെങ്കിൽ ഞങ്ങൾ നേരിട്ട് ഉത്തരവിടും” എന്ന ശക്തമായ ഭാഷയിലാണ് ജസ്റ്റിസ് ജെ. ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനോടും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയോടും (FSSAI) വ്യക്തമാക്കിയത്. പൊതുജനങ്ങളുടെ, പ്രത്യേകിച്ച് വളരുന്ന കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യവസായ മേഖലയുടെയോ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയോ സമ്മർദ്ദത്തിന് വഴങ്ങി മുന്നറിയിപ്പ് ലേബൽ പദ്ധതി വൈകിപ്പിക്കരുതെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു.

പാക്കറ്റ് ഭക്ഷണങ്ങളുടെ മുൻവശത്ത് തന്നെ ഇത്തരം വിവരങ്ങൾ രേഖപ്പെടുത്തുന്നത് (ഫ്രണ്ട് ഓഫ് പാക്ക് ലേബലിംഗ്) ഉപഭോക്താക്കൾക്ക് കൂടുതൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുമെന്ന് കോടതി വിലയിരുത്തി. അനുവദിച്ച രണ്ടാഴ്ചത്തെ സമയപരിധിക്കുള്ളിൽ സർക്കാർ അന്തിമ തീരുമാനം എടുത്തില്ലെങ്കിൽ, അടുത്ത ഘട്ടത്തിൽ വിഷയത്തിൽ കോടതി തന്നെ ഉത്തരവിടുമെന്നും വ്യക്തമാക്കി അന്ത്യശാസനം നൽകി.

Share Email
LATEST excelnclexrn
More Articles
Top