പി.പി ചെറിയാന്‍
ഡാളസ്: കണ്ടന്‍കുളത്തു പരേതനായ കെ. എ എബ്രഹാമിന്റെ ഭാര്യ തങ്കമ്മ എബ്രഹാം ഡാലസില്‍ അന്തരിച്ചു.തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലാംഗോട്ടില്‍ കുടുംബാംഗമാണ്. ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് ആന്‍ഡ്രൂസ് എപ്പിസ്‌കോപ്പല്‍ ചര്‍ച് വൈദികന്‍ റവ. റോയ് തോമസിന്റെ പിതൃസഹോദര ഭാര്യയാണ് പരേത.
ഡാലസ് സെഹിയോന്‍ മാര്‍ത്തോമാ സഭാംഗമായ തങ്കമ്മ ദീര്‍ഘവര്‍ഷങ്ങള്‍ നഴ്‌സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ഗാര്‍ലാന്‍ഡ് സ്വവസതിയില്‍ ഓഗസ്റ്റ് 20നായിരുന്നു മരണം.
മകന്‍: ഡോ. എബി എബ്രഹാം, മരുമകള്‍: സൂസന്‍ എബ്രഹാം. കൊച്ചുമകന്‍: ഈറ്റന്‍ എബ്രഹാം. സംസ്‌കാര ശുശ്രൂഷ പിന്നീട് അറിയിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കു: എബി എബ്രഹാം (214 641 9951)

















