swayamvara
pulimoottil

ചിക്കാഗോ സെന്റ് മേരീസില്‍ പ്രധാന തിരുനാള്‍ വിപുലമായി ആഘോഷിച്ചു

ചിക്കാഗോ സെന്റ് മേരീസില്‍ പ്രധാന തിരുനാള്‍ വിപുലമായി ആഘോഷിച്ചു

ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പ്രതിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദര്‍ശന്‍ തിരുനാളായി വിപുലമായി ആഘോഷിച്ചു. വിവിധ ദിവസങ്ങളിലെ ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളും വൈവിധ്യമായ കലാപരിപാടികളും വര്‍ണ്ണാഭമായ പ്രദക്ഷിണവും തിരുനാളിനു മാറ്റു കൂട്ടി. ഇടവകയിലെ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ പാരീഷ് എക്‌സിക്യൂട്ടീവ്‌സ് ആയിരുന്നു ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍.

ഓഗസ്റ്റ് 2 നു ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ പതാക ഉയര്‍ത്തിയതോടെ തുടക്കം കുറിച്ച തിരുന്നാള്‍ ആഘോഷങ്ങള്‍ ഓഗസ്റ്റ് 9 നു സമാപിച്ചു. ഓഗസ്റ്റ് 6 നു സിമിത്തേരി സന്ദര്‍ശനവും മരിച്ച വിശ്വാസികളുടെ ഓര്‍മ്മ ആചാരണവും നടത്തി. വിശുദ്ധ കുര്‍ബാനക്ക് അസി. വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുര നേതൃത്വം നല്‍കി.

യുവജന ദിനമായി ആചരിച്ച ഓഗസ്റ്റ് 7 വെള്ളിയാഴ്ചത്തെ വിശുദ്ധ കുര്‍ബാനക്കും വചനസന്ദേശത്തിനും ചിക്കാഗോ രൂപത യൂത്ത് അപ്പോസ്റ്റോലേറ്റ് ഡയറക്ടര്‍ ഫാ. മെല്‍വിന്‍ പോള്‍ നേതൃത്വം നല്‍കി. തുടര്‍ന്നു ഇടവകയിലെ വിവിധ കൂടാരയോഗങ്ങളും വിമന്‍സ് മിനിസ്ട്രിയും തിരുനാള്‍ പ്രസുദേന്തിമാരും നേതൃത്വം നല്‍കിയ വിവിധ കലാപരിപാടികള്‍ നടന്നു.

ഓഗസ്റ്റ് 8 ശനിയാഴ്ച, ബെന്‍സെന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഫൊറോനാ ദേവാലയ വികാരി ഫാ. എബ്രഹാം കളരിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച തിരുനാള്‍ കുര്‍ബാനയില്‍ ഫാ. ജിജോ നെല്ലിക്കാക്കണ്ടത്തില്‍, ഫാ. ജോസ് കന്നുവെട്ടിയേല്‍, ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍, ഫാ.ജോസ്‌കുന്നത്ത്കിഴക്കേതില്‍, ഫാ. സിജു മുടക്കോടില്‍, ഫാ.അനീഷ് മാവേലിപുത്തന്‍പുര എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ക്‌നാനായ റീജിയന്‍ ഡയറക്ടറും വികാരി ജനറാളുമായ മോ. ഫാ. തോമസ് മുളവനാല്‍ വചന സന്ദേശം നല്‍കി. തുടര്‍ന്ന് ദര്‍ശന സമൂഹത്തിന്റെ നേതൃത്വത്തില്‍ കപ്ലോന്‍ വാഴ്ച നടത്തി. തുടര്‍ന്ന് ഇടവകയിലെ വിവിധ പ്രായത്തിലുള്ള കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍ നടന്നു. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ഇടവകയിലെ കലാകാരന്മാരും കലാകാരികളും അഭിനയിച്ച മാണിക്യ വീണ എന്ന സംഗീത നൃത്ത നാടകം ശ്രദ്ധേയമായി.

പ്രധാന തിരുനാള്‍ ദിനമായ ഓഗസ്‌റ് 9 ഞായറാഴ്ചത്തെ തിരുനാള്‍ റാസക്ക് ആലുവ മംഗലപ്പുഴ സെമിനാരി പ്രൊഫസര്‍ ഫാ. ജിജോ നെല്ലിക്കാക്കണ്ടത്തില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തിരുഹൃദയ ദാസസമൂഹം സുപ്പീരിയര്‍ ഫാ. ജോസ് കന്നുവെട്ടിയേല്‍ വച്ചാണ് സന്ദേശം നല്‍കി. ഫാ. തോമസ് മുളവനാല്‍, ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍, ഫാ. എബ്രഹാം കടുതോടില്‍, ഫാ. സിജു മുടക്കോടില്‍, ഫാ.അനീഷ് മാവേലിപുത്തന്‍പുര എന്നിവര്‍ ശകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത വര്‍ണ്ണ ശബളമായ തിരുനാള്‍ പ്രദക്ഷിണം നടന്നു. ഫാ. തോമസ് മുളവനാല്‍ വി.കുര്ബാനയുടെ ആശീര്‍വാദം നടത്തി. തുടര്‍ന്ന് അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരായി സെന്റ്. ആന്റണി കൂടാരയോഗപ്രതിനിധികളെ വാഴിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നോടെയും ആവേശകരമായ തിരുന്നാള്‍ ലേലത്തോടെയും പരിപാടികള്‍ സമാപിച്ചു. ഓഗസ്‌റ് 10 തിങ്കളാഴ്ച കൊടിയിറക്കു നടത്തി.

ഇടവക ട്രസ്റ്റീ കോര്‍ഡിനേറ്റര്‍ സേവിയര്‍ നടുപറമ്പില്‍, ട്രസ്റ്റിമാരായ സണ്ണി കണ്ണാല,ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍, സെക്രട്ടറി സണ്ണി മേലേടം, അക്കൗണ്ടന്റ് ജെയിംസ് മന്നാകുളം, പി.ആര്‍.ഒ റോയി ചേലമലയില്‍, തിരുനാള്‍ കോര്‍ഡിനേറ്റര്‍സ് ആയിരുന്ന സാബു നടുവീട്ടില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജിനോ കക്കാട്ടില്‍, എന്റര്‍ടൈന്മെന്റ് കോര്‍ഡിനേറ്റര്‍സ് ആയിരുന്ന സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ജീസ് ചക്കുങ്കല്‍, ബിനു ഇടക്കര, കുട്ടികളെ പരിശീലിപ്പിച്ച മിന്റു മണ്ണൂകുന്നേല്‍, മീന പുന്നച്ചേരില്‍, ഭാവന കിഴവള്ളില്‍, നീതു വാണിയകുന്നേല്‍, ലിസ്മി താന്നിച്ചുവട്ടില്‍, സവിത മരങ്ങാട്ടില്‍ എന്നിവരോടൊപ്പം പ്രസുദേന്തിമാരും കൂടാരയോഗം ഭാരവാഹികളും നിരവധി വോളന്റിയേഴ്‌സും തിരുനാള്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു.

The main feast was celebrated on a grand scale at St. Mary’s, Chicago.

Share Email
Top