ന്യൂഡല്‍ഹി: രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക്. ബ്രിട്ടീഷ് ആധിപത്യത്തിന് അന്ത്യം നല്‍കി ഭാരതം സ്വാതന്ത്ര്യം നേടിയതിന്റെ 80-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് രാവിലെ ഒന്‍പതിന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
വിദ്യാര്‍ഥികള്‍ക്ക് നീതിയുക്തവും സുരക്ഷിതവുമായ പരീക്ഷകള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ പൗരന്മാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതായും ദ്രൗപതി മുര്‍മു പറഞ്ഞു. വന്ദേമാതരത്തിന്റെ പൂര്‍ണമായ ആലാപനത്തിന് ശേഷമായിരുന്നു രാഷ്ട്രപതിയുടെ അഭിസംബോധന.
എല്ലാവര്‍ക്കും നീതി ഉറപ്പാക്കേണ്ടത് നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടെയും കര്‍ത്തവ്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണം. വികസനത്തിന്റെ ഫലം എല്ലാവരിലേക്കും എത്തണമെന്നതാണ് ലക്ഷ്യം. രൊഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കി. തന്ത്രപ്രധാന സ്ഥലങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു നിരീക്ഷണം തുടങ്ങി. മോക് ഡ്രില്ലുകളും നടത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍, മാളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പൊലീസ് സംഘം പരിശോധന നടത്തി. ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ ആയാനഗറില്‍ പൊലീസിനു പുറമേ അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു. നഗരത്തിലേക്കു കടക്കുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.
രാജ്യം എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക്

The nation heads towards its 80th Independence Day celebrations.