ചിക്കാഗോ : ചിക്കാഗോയുടെ പ്രാന്തപ്രദേശത്തുള്ള റോട്ടറി ക്ലബ് ഓഫ് നൈല്‍സിന്റെ 2026-27 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും ഡെസ് പ്ലെയിന്‍സില്‍ ഉള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടന്നു. ജൂലൈ 24നു നടന്ന ചടങ്ങില്‍മുന്‍ പ്രസിഡന്റ് ജിജോ വര്‍ഗീസ് പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചെല്ലിക്കൊടുത്തു.

നൈല്‍സ് റോട്ടറി ക്ലബില്‍ അടുത്ത ഒരു വര്‍ഷം നടത്തുവാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങ ളെകുറിച്ച് പ്രസിഡന്റ് ഷിബു വിശദീകരിച്ചു. ഈ വര്‍ഷം ഗ്ലോബല്‍ ഗ്രാന്റിലൂടെ നടത്തുവാന്‍ ഉദ്ദേശിക്കുന്ന പ്രൊജക്റ്റുകളെകുറിച്ചു വൈസ് പ്രസിഡന്റ് ഷിബു പീറ്റര്‍ വെട്ടുകല്ലേല്‍ സംസാരിച്ചു. ന്യൂസ് 18-ലെ മാധ്യമ പ്രവര്‍ത്തകനും തിരുവനന്തപുരം റോട്ടറി ക്ലബ് മെമ്പറുമായ പ്രതാപ് സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ക്ലബ്ബുകള്‍ തമ്മിലുള്ള സഹകരണത്തിന്റെ പ്രതീകമായി നൈല്‍സ് റോട്ടറി ക്ലബ്ബിന്റെ പതാക പ്രതാപിനു പ്രസിഡന്‌റ് ഷിബു സമ്മാനിച്ചു. മുന്‍പ്രസിഡണ്ട് സിറിയക് ലൂക്കോസ് ചടങ്ങില്‍ സ്വാഗതവും സെക്രട്ടറി ഡോ. റോയി ചേലമലയില്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
2026-27 വര്‍ഷത്തെ ഭാരവാഹികള്‍ :
പ്രസിഡന്റ് :ഷിബു ജോസഫ് മുളയാനികുന്നേല്‍, വൈസ് പ്രസിഡന്റ് : ഷിബു പീറ്റര്‍ വെട്ടുകല്ലേല്‍, സെക്രട്ടറി : ഡോ. റോയി ചേലമലയില്‍, ട്രഷറര്‍ : ഡോ. ജോസഫ് എബ്രഹാം, റോട്ടറി ഫൗണ്ടേഷന്‍ ചെയര്‍ : ജസ്റ്റിന്‍ തെങ്ങനാട്ട് എന്നിവരാണ്. മറ്റു ബോര്‍ഡ് അംഗങ്ങള്‍ : മുന്‍ പ്രസിഡന്റ് : ജിജോ വര്‍ഗീസ്, ജോസഫ് എബ്രഹാം വിരുത്തകുളങ്ങര, സിബി കുരുവിള, സിറിയക് ലുക്കോസ് പുത്തന്‍പുര, സാബു തോമസ്, തോമസ് പുല്ലുകാട്ട്, ബോബി ജേക്കബ്, ഡോ. അലക്‌സ് ജോസഫ്, അലക്‌സ് മുല്ലപ്പള്ളി, നൈനാന്‍ തോമസ് എന്നിവരാണ്.
കഴിഞ്ഞ ഏഴ് വര്‍ഷമായി റോട്ടറി ക്ലബ് ഓഫ് നൈല്‍സ് കേരളത്തിലും തമിഴ്‌നാട്ടിലുമായി ജനോപകാരപ്രദമായ നിരവധി സാമൂഹിക സേവന പദ്ധതികള്‍ നടപ്പാക്കി. കേരളത്തില്‍ വിവിധ ആശുപത്രികളില്‍ ഡയല്യസിസ് മെഷീനുകള്‍ സംഭാവന ചെയ്തുകൊണ്ട് നിര്‍ദ്ധന കിഡ്‌നി രോഗികള്‍ക്ക് സൗജന്യ ഡയല്യസിസ് ഏര്‍പ്പാടക്കുക, വെല്ലൂര്‍ സിഎംസിഹോസ്പിറ്റലില്‍ ഉപകരണങ്ങള്‍ സംഭാവന നല്‍കുക തുടങ്ങിയ പ്രൊജക്ടുകളാണ് ഈ വര്‍ഷം നടപ്പിലാക്കുന്നത്. റോട്ടറി ഇന്റര്‍നാഷണലിന്റെ ഗ്ലോബല്‍ ഗ്രാന്റിന്റെ സഹായത്തോടെയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്.
The new leadership team, led by Shibu Mulayanickunnel, assumed office at the Niles Rotary Club.

















