ട്വിന്‍ ഫാള്‍സ് (ഐഡഹോ): യുഎസിലെ ഐഡഹോ സംസ്ഥാനത്തെ ട്വിന്‍ ഫാള്‍സില്‍ ഇന്‍-എന്‍-ഔട്ട് ബര്‍ഗര്‍ റെസ്റ്റോറന്റിന് സമീപം നടന്ന കൂട്ടവെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. അക്രമിയെന്നു സംശയിക്കുന്ന 24-കാരനായ ചാഡ് വില്യംസ് പിന്നീട് സ്വയം വെടിവെച്ച് മരിച്ചതായി പ്രാദേശിക പൊലീസ് അറിയിച്ചു.
ഐഡഹോ സ്റ്റേറ്റ് ട്രൂപ്പറും മറ്റുള്ളവരും ചേര്‍ന്ന് പ്രതിരോധിച്ചതോടെയാണ് കൂടുതല്‍ ആക്രമണം തടയാനായതെന്ന് ട്വിന്‍ ഫാള്‍സ് പൊലീസ് മേധാവി മാത്യു ഹിക്‌സ്പത്രസമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റ ഏഴുപേരില്‍ അഞ്ചുപേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
വെടിവെപ്പിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയുടെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
സംഭവത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്‍-എന്‍-ഔട്ട് റെസ്റ്റോറന്റിലെ ഒരു ജീവനക്കാരനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കമ്പനിയുടെ പ്രസിഡന്റ് ലിന്‍സി സ്‌നൈഡര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ഈ അതീവ ദുഷ്‌കരമായ ഘട്ടത്തില്‍ അവര്‍ക്കൊപ്പമുണ്ടാകുമെന്നും അവര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
വെടിവെയ്പ് നടന്നത് തിരക്കേറിയ ഷോപ്പിങ് മേഖലയ്ക്ക് സമീപമായതിനാല്‍ സംഭവസമയത്ത് നൂറുകണക്കിന് ആളുകള്‍ പ്രദേശത്തുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സുുരക്ഷാസേന സ്ഥലത്തെത്തി അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ മറ്റ് വിവരങ്ങളോ കൈവശമുള്ളവര്‍ അന്വേഷണ സംഘത്തെ സമീപിക്കണമെന്ന് പൊലീസും എഫ്ബിഐയും അഭ്യര്‍ഥിച്ചു.
Three killed, seven critically injured in Idaho mass shooting.

















