മാര്‍ട്ടിന്‍ വിലങ്ങോലില്‍
എല്‍ക്രിഡ്ജ് / ബാള്‍ട്ടിമോര്‍ (മേരിലാന്‍ഡ്): വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സോക്കര്‍ ക്ലബ്ബുകള്‍ മാറ്റുരച്ച അഞ്ചാമത് വി.പി. സത്യന്‍ മെമ്മോറിയല്‍ എന്‍.എ.എം.എസ്.എല്‍ (NAMSL) സോക്കര്‍ ടൂര്‍ണമെന്റില്‍ എഫ്.സി.സി ഡാളസ് (FCC Dallas) ജേതാക്കളായി.
ആവേശം അണപൊട്ടിയ കലാശപ്പോരാട്ടത്തില്‍ ഫിലാഡല്‍ഫിയ ആഴ്‌സണല്‍ എഫ്.സി യെ കീഴടക്കിയാണ് ഡാളസ് പ്രസ്റ്റിജിയസ് വി.പി. സത്യന്‍ മെമ്മോറിയല്‍ ട്രോഫി സ്വന്തമാക്കിയത്. ഫിലാഡല്‍ഫിയ ആഴ്‌സണല്‍ എഫ്.സി റണ്ണേഴ്സ് അപ്പായി.

മേരിലാന്‍ഡിലെ എല്‍ക്രിഡ്ജിലുള്ള ട്രോയ് പാര്‍ക്കില്‍ ഖിലാഡീസ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആതിഥേയത്വത്തിലാണ് മൂന്ന് ദിവസം നീണ്ടുനിന്ന ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒന്‍പത് പ്രമുഖ ടീമുകളാണ് ഓപ്പണ്‍ വിഭാഗത്തില്‍ മാറ്റുരയ്ക്കാനെത്തിയത്.
ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരം വി.പി. സത്യന്റെ ഓര്‍മ്മകള്‍ പുതുക്കി സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ വടക്കേ അമേരിക്കയിലുടനീളമുള്ള കളിക്കാരും കുടുംബങ്ങളും കാണികളും ഉള്‍പ്പെടെ വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.
ടീം മാനേജര്‍ ആശിഷ് തെക്കേടം, കോച്ച് സാബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ കളത്തിലിറങ്ങിയ എഫ്.സി.സി ഡാളസിനെ ക്യാപ്റ്റന്‍ റൂബന്‍ ചെറിയാന്‍ കടന്തോട്ട്, വൈസ് ക്യാപ്റ്റന്‍ ജിജോ ജോണ്‍സണ്‍ എന്നിവര്‍ മുന്നില്‍ നിന്ന് നയിച്ച് വി.പി. സത്യന്‍ മെമ്മോറിയല്‍ കിരീടത്തിലേക്ക് എത്തിച്ചു.

വ്യക്തിഗത പുരസ്‌കാരങ്ങള്‍ (ഓപ്പണ്‍ കാറ്റഗറി): എം.വി.പി (Most Valuable Player): ഹാനിയേല്‍ ജോണ്‍സണ്‍ (എഫ്.സി.സി ഡാളസ്), ജേക്കബ് കുന്നത്ത് (ബാള്‍ട്ടിമോര്‍ ഖിലാഡീസ്), സിദ്ധാര്‍ത്ഥ് രാജേഷ് (എം.എഫ്.സി കാലിഫോര്‍ണിയ) എന്നിവര്‍ ഗോള്‍ഡന്‍ ബൂട്ട് പങ്കിട്ടു.
ബെസ്റ്റ് ഡിഫന്‍ഡര്‍: ഷാണ്‍ ചാക്കോ (ഫിലാഡല്‍ഫിയ ആഴ്‌സണല്‍ എഫ്.സി), ബെസ്റ്റ് ഗോള്‍കീപ്പര്‍: സോണല്‍ ഐസക് (ഫിലാഡല്‍ഫിയ ആഴ്‌സണല്‍ എഫ്.സി) എന്നിവരും വ്യക്തിഗത പുരസ്‌കാരം നേടി.
40+ മാവേലി കപ്പ്: ഡയമണ്ട് എഫ്.സി കാനഡയ്ക്ക് കിരീടം:
ടൂര്‍ണമെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച 40+ മാവേലി കപ്പ് ടൂര്‍ണമെന്റില്‍ ഡയമണ്ട് എഫ്.സി കാനഡ ചാമ്പ്യന്മാരായി. കൊളംബസ് ടസ്‌കേഴ്സ് ടീമാണ് റണ്ണേഴ്സ് അപ്പ് നേടിയത്.
40+ കാറ്റഗറി പുരസ്‌കാരങ്ങള്‍: എം.വി.പി : രതീഷ് മോനി (ഡയമണ്ട് എഫ്.സി), ഗോള്‍ഡന്‍ ബൂട്ട് (7 ഗോളുകള്‍ വീതം പങ്കിട്ടു): ലാനല്‍ തോമസ്, രതീഷ് മോനി, ശ്രീ കുന്നത്ത്, മികച്ച ഡിഫന്‍ഡര്‍: ശ്രീ കുന്നത്ത് (ഡയമണ്ട് എഫ്.സി), മികച്ച ഗോള്‍കീപ്പര്‍ (ഗോള്‍ഡന്‍ ഗ്ലൗ): അനീഷ് അപ്പുക്കുട്ടന്‍ (കൊളംബസ് ടസ്‌കേഴ്സ് ഒഹായോ) എന്നിവരും മികച്ച പ്രകടനത്തിന് ട്രോഫി നേടി.
NAMSL ലീഗ് നേതൃത്വം: നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗിന്റെ (NAMSL) സുഗമമായ നടത്തിപ്പിന് താഴെ പറയുന്ന ഭാരവാഹികള്‍ നേതൃത്വം നല്‍കുന്നു:
എക്‌സിക്യൂട്ടീവ് ലീഡര്‍ഷിപ്പ്: പ്രസിഡന്റ്: മാത്യു വര്‍ഗീസ്, വൈസ് പ്രസിഡന്റ്: ജോര്‍ജ്ജ് ചെറുശ്ശേരി, സെക്രട്ടറി: ആശിഷ് തെക്കേടം, ട്രഷറര്‍: ജെഫി തോമസ്, ജോയിന്റ് സെക്രട്ടറി: സുനില്‍ മോഹന്‍
ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്: മാത്യു വര്‍ഗീസ്, ജോ ചെറുശ്ശേരി, സാക്ക് മത്തായി, അജിത് വര്‍ഗീസ്, പ്രിന്‍സ് തോമസ്.
കായികപ്രേമികളുടെയും സാംസ്‌കാരിക സംഘടനകളുടെയും നിര്‍ലോഭമായ പിന്തുണയോടെയാണ് അഞ്ചാമത് വി.പി. സത്യന്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റ് പ്രൗഢോജ്ജ്വലമായി സമാപിച്ചത്.
Thrilling Contest in Elkridge: FCC Dallas Clinches Title at NAMSL 5th V.P. Sathyan Memorial Tournament















