swayamvara
pulimoottil

എന്‍ബിസി മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ട്രംപ്

എന്‍ബിസി മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ട്രംപ്

വാഷിങ്ടണ്‍: എന്‍ബിസി ന്യൂസ് ജേര്‍ണലിസറ്റ് ക്രിസ്റ്റന്‍ വെല്‍ക്കറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി താന്‍ നടത്തിയ സ്ഥാനാര്‍ഥി എന്‍ഡോഴ്‌സ്‌മെന്റുകളെക്കുറിച്ചുള്ള വാര്‍ത്തയില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ട്രംപിന്റെ പുതിയ നീക്കം.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വെല്‍ക്കറിനെ വിമര്‍ശിച്ചത്. ‘മീറ്റ് ദ പ്രസ്സ്’ പരിപാടിയുടെ അവതാരകയായ വെല്‍ക്കര്‍, പ്രൈമറി തെരഞ്ഞെടുപ്പുകളിലെ ട്രംപിന്റെ സ്ഥാനാര്‍ഥി പിന്തുണകള്‍ക്ക് സമ്മിശ്ര ഫലങ്ങളാണ് ഉണ്ടായതെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ ട്രംപ്, തന്റെ എന്‍ഡോഴ്‌സ്‌മെന്റുകള്‍ 98 മുതല്‍ 100 ശതമാനം വരെ വിജയിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു.

വെല്‍ക്കര്‍ നടത്തിയ പരാമര്‍ശത്തെ മനഃപൂര്‍വമായ തെറ്റായ വിവരമാണ് എന്ന് ആരോപിച്ച ട്രംപ്, അവര്‍ക്കെതിരെ യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനില്‍ (എഇഇ) പരാതി നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇവരെ ശാശിക്കുകയോ ശിക്ഷിക്കുകയോ വേണെമെന്ന് ആവശ്യപ്പെട്ട് എഫ്‌സിസിയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും ട്രംപ് പറഞ്ഞു. എന്‍ബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ട്രംപിനെ ലക്ഷ്യമിട്ട് ഉപദ്രവിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പ്രസിഡന്റായതിന് ശേഷം അമേരിക്കന്‍ മാധ്യമങ്ങളുമായി ട്രംപിന്റെ ബന്ധം വഷളായിരുന്നു. ‘ഫേക്ക് ന്യൂസ്’ എന്ന് വിശേഷിപ്പിച്ച് അദ്ദേഹം പല മാധ്യമസ്ഥാപനങ്ങളെയും നിരന്തരം വിമര്‍ശിച്ചിട്ടുണ്ട്. വാള്‍ സ്ട്രീറ്റ് ജേണല്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്. പെന്റഗണ്‍ മുതല്‍ എഫ്ബിഐ വരെയുള്ള ഭരണകൂട സ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതായും വിമര്‍ശനമുണ്ട്. ട്രംപുമായി അടുത്ത ബന്ധമുള്ള ബ്രെന്‍ഡന്‍ കാര്‍ അധ്യക്ഷനായ എഫ്‌സിസിയും ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് സമ്മര്‍ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, മാധ്യമസ്വാതന്ത്ര്യത്തെ ബാധിക്കുന്ന രാഷ്ട്രീയ പ്രതികാരമാണ് ഇത്തരം നടപടികളെന്ന് ആരോപിച്ച് നിരവധി വാര്‍ത്താ സ്ഥാപനങ്ങളും പ്രധാന ബ്രോഡ്കാസ്റ്റ് നെറ്റ്വര്‍ക്കുകളും എഫ്‌സിസിക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായങ്ങളുടെ പേരില്‍ ശിക്ഷിക്കാന്‍ എഫ്‌സിസിക്ക് നിയമപരമായ അധികാരമില്ലെന്നാണ് നിയമവിദഗ്ധരുടെ വാദം. യേല്‍ ജേണല്‍ ഓണ്‍ റെഗുലേഷന്റെ 2025ലെ പഠനവും വിവാദപരമായ അഭിപ്രായങ്ങള്‍ നിരോധിക്കാനുള്ള അധികാരം എഫ്‌സിസിക്ക് യുഎസ് നിയമം നല്‍കുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.

Trump demands action against NBC journalist.

Share Email
Top