swayamvara
pulimoottil

അമേരിക്കയില്‍ ഹൈദരാബാദ് സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണെത്തി: ജോലി ലഭിക്കാത്തതിനെ തുടര്‍ന്നുള്ള സമ്മര്‍ദമെന്നു സൂചന

അമേരിക്കയില്‍ ഹൈദരാബാദ് സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണെത്തി: ജോലി ലഭിക്കാത്തതിനെ തുടര്‍ന്നുള്ള സമ്മര്‍ദമെന്നു സൂചന

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഉപരിപഠനത്തിനായി പോയ ഹൈദരാബാദ് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ സായ് പ്രദീപ് ആണ് ആത്മഹത്യ ചെയ്തത്. ജോലി കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദമാണ് മരണത്തിന് കാരണമെന്നാണ് കുടുംബവും സുഹൃത്തുക്കളും പറയുന്നത്. ഓഗസ്റ്റ് 21നാണ് പ്രദീപ് മരിച്ചതായി കുടുംബത്തിന് വിവരം ലഭിച്ചത്.

‘ദീപു’ എന്ന പേരില്‍ പ്രിയപ്പെട്ടിരുന്ന പ്രദീപ് ഹൈദരാബാദിലെ ദമ്മൈഗുഡ സ്വദേശിയായിരുന്നു. 2024ല്‍ ഉന്നതപഠനത്തിനായി അമേരിക്കയിലെത്തിയ അദ്ദേഹം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് സാന്‍ അന്റോണിയോയില്‍ (UTSA) മാസ്റ്റര്‍ ബിരുദ പഠനം നടത്തി. കഴിഞ്ഞ നാല് മാസത്തോളമായി ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നെന്നും ഇതിനിടെ വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നെന്നും കുടുംബവും സുഹൃത്തുക്കളും പറഞ്ഞു.

അമേരിക്കയില്‍ കഴിയുന്നതിനിടെ പ്രദീപ് സ്പാനിഷ് ഭാഷയും പഠിച്ചിരുന്നു. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അദ്ദേഹത്തിന്റെ ആകാംക്ഷയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കുടുംബം പറഞ്ഞു. പ്രദീപിന്റെ അപ്രതീക്ഷിത വിയോഗം മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും താങ്ങാനാകാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹത്തിന്റെ സഹോദരി പ്രതികരിച്ചു.

പ്രദീപിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനും സംസ്‌കാരച്ചെലവുകള്‍ക്കുമായി 35,000 ഡോളര്‍ സമാഹരിക്കാന്‍ ബന്ധുവായ ദീപ്തി GoFundMe വഴി ധനസമാഹരണം ആരംഭിച്ചു. ശേഷിക്കുന്ന തുക മാതാപിതാക്കളുടെ സഹായത്തിനായി ഉപയോഗിക്കാനാണ് തീരുമാനം. ചൊവ്വാഴ്ച രാവിലെ വരെ 821 പേരില്‍ നിന്ന് 28,602 ഡോളര്‍ സമാഹരിച്ചതായി ക്യാമ്പയിന്‍ വ്യക്തമാക്കുന്നു. പ്രദീപിന്റെ കരുത്തും ദൃഢനിശ്ചയവും ദയയും ജീവിതത്തോടുള്ള സ്‌നേഹവും എന്നും ഓര്‍മിക്കപ്പെടുമെന്ന് കുടുംബം പറഞ്ഞു.

Young man from Hyderabad found dead in the US; indications point to stress over not finding a job.

Share Email
Top