swayamvara
pulimoottil

എസ്എടി ആശുപത്രിയില്‍ പ്രസവിച്ച കുഞ്ഞിനെ യുവതി ക്ലോസറ്റില്‍ ഉപേക്ഷിച്ചു

എസ്എടി ആശുപത്രിയില്‍ പ്രസവിച്ച കുഞ്ഞിനെ യുവതി ക്ലോസറ്റില്‍ ഉപേക്ഷിച്ചു

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ യുവതി ക്ലോസറ്റില്‍ ഉപേക്ഷിച്ചു. ഇന്നലെ  രാത്രിയാണ് സംഭവം.

തിരുവല്ലം സ്വദേശിയായ 20 കാരിയാണ്  ആറുമാസം വളര്‍ച്ചയെത്തിയ ഭ്രൂണം ശുചിമുറിയിലെ ക്ലോസറ്റില്‍ ഉപേക്ഷിച്ചശേഷം ഫ്‌ളഷ് ചെയ്തത്. ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചശേഷമാണ് യുവതി ആശുപത്രിയിലെത്തിയത്. ഇതിനിടെ രക്തസ്രാവമുണ്ടായതോടെ യുവതി ശുചിമുറിയിലേക്ക് പോയി. ഇവിടെവെച്ചാണ് ആറുമാസം വളര്‍ച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ചത്. പിന്നാലെ യുവതി കുഞ്ഞിനെ ക്ലോസറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു.

ശുചിമുറിയില്‍നിന്ന് പുറത്തേക്ക് വന്ന യുവതിയുടെ വസ്ത്രത്തില്‍ രക്തക്കറയും മറ്റും കണ്ടതോടെ സംശയം തോന്നിയ ജീവനക്കാര്‍ കാര്യം തിരക്കി. ഇതോടെയാണ് യുവതി സംഭവം പുറത്തുപറഞ്ഞത്. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ഫയര്‍ഫോഴ്‌സ് സംഘമെത്തി സെപ്റ്റിക് ടാങ്ക് തുറന്ന് ആറുമാസം വളര്‍ച്ചയെത്തിയ ഭ്രൂണം കണ്ടെടുത്തിട്ടുണ്ട്. യുവതി അവിവാഹിതയാണെന്നാണ് സൂചന

A young woman abandoned her newborn baby in the toilet at SAT Hospital.

Share Email
LATEST excelnclexrn
Top