പ്രയാ ( കേപ്പ് വെര്‍ദെ) : ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ കേപ് വെര്‍ദെയിലെ ഫോഗോ ദ്വീപിലുണ്ടായ ബസ് അപകടത്തില്‍ 25 പേര്‍ മരിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും കൗമാരക്കാരാണെന്ന് പ്രാദേശിക മാധ്യമങ്ങളും അധികൃതരും അറിയിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഫോഗോ ദ്വീപിലെ മലനിരകള്‍ക്കിടയിലൂടെയുള്ള കാംപനാസ് ഡി സിമ റോഡിലാണ് ശനിയാഴ്ച അപകടമുണ്ടായത്. യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തെ കേപ് വെര്‍ദെ പ്രസിഡന്റ് ജോസെ മരിയ പെരെയ്റ നെവിസ് വലിയ ദുരന്തമെന്നാണ്് വിശേഷിപ്പിച്ചത്. സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രസിഡന്റ് ഞായറാഴ്ച ദ്വീപ് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അപകടത്തില്‍ മരിച്ചവരില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ ചിന്നഭിന്നമായ നിലയിലായിരുന്നതിനാല്‍ ഉടന്‍ തന്നെ സംസ്‌കരിച്ചു
അപകടത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസിഡന്റിനൊപ്പം മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഞായറാഴ്ച ഫോഗോ ദ്വീപ് സന്ദര്‍ശിക്കുമെന്ന് പ്രാദേശിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
25 people died in a bus accident in Cape Verde.















