ചിക്കാഗോ: കഴിഞ്ഞ മൂന്ന് വര്‍ഷമായി ചിക്കാഗോയിലെ പൊതുരംഗത്ത് സജീവമായി നിലകൊള്ളുന്ന ഗ്രേറ്റര്‍ ചിക്കാഗോ മലയാളി അസോസിയേഷന്റെ (GCMA) നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വലിയൊരു മാതൃക. ‘വിശക്കുന്നവര്‍ക്ക് ആഹാരം’ എന്ന ആശയവുമായി മുന്നോട്ട് പോകുന്ന സംഘടന, 2026 സെപ്റ്റംബര്‍ 10-ന് ഷാംബര്‍ഗിലുള്ള ‘ഫീഡ് മൈ സ്റ്റാര്‍വിംഗ് ചില്‍ഡ്രന്‍’ (Feed My Starving Children) എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ച് 27,000 ഭക്ഷണപ്പൊതികള്‍ സമാഹരിച്ചു.
ചിക്കാഗോയിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയില്‍ നടന്ന ഈ കാരുണ്യ യജ്ഞത്തില്‍ ഫൊക്കാന നാഷണല്‍ ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍ സന്നിഹിതനായിരുന്നു. അദ്ദേഹം മുഴുവന്‍ സമയവും ഫുഡ് പാക്കിംഗ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വലിയൊരു ഊര്‍േജമായി മാറി.
GCMA ചാരിറ്റി കോര്‍ഡിനേറ്റര്‍ ടോമി മെതിപ്പാറ, സുഭാഷ് ജോര്‍ജ്, പ്രസിഡന്റ് ജിതേഷ് ചുങ്കത്ത്, സെക്രട്ടറി സേവ്യര്‍ ജോണ്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
തുടര്‍ന്നും നിരവധി ആതുര സേവന പദ്ധതികളുമായി മുന്നോട്ട് പോകാന്‍ ഗ്രേറ്റര്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ കൂടുതല്‍ ‘ഫീഡ് ദി ഹങ്കര്‍’ പ്രോഗ്രാമുകള്‍, ‘അഡോപ്റ്റ് എ ഹൈവേ’ തുടങ്ങിയ കമ്മ്യൂണിറ്റി ഓറിയെന്റഡ് പരിപാടികള്‍ നടപ്പാക്കുമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു.
സംഘടനയുടെ വിവിധ കലാ, കായിക, സാംസ്‌കാരിക, കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ താല്പര്യമുള്ള മലയാളികള്‍ ഭാരവാഹികളുമായി ബന്ധപ്പെടുക:
ബന്ധപ്പെടേണ്ട നമ്പര്‍: സെക്രട്ടറി സേവ്യര്‍ ജോണ്‍ – 312 391 6767
A helping hand for the hungry; Greater Chicago Malayali Association collects 27,000 food packets.

















