ഹൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ ആസ്‌ട്രോസിനെതിരായ പ്ലേഓഫ് മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ചിക്കാഗോ വൈറ്റ് സോക്‌സ് ടീമിന് പോപ്പ് ലിയോ പതിനാലാമന്റെ കത്ത്.കത്ത് വൈറ്റ് സോക്‌സ് ഉടമ ജെറി റെയിന്‍സ്‌ഡോര്‍ഫിനെ അഭിസംബോധന ചെയ്തുള്ളതായിരുന്നു. ആസ്‌ട്രോസിനെതിരായ അമേരിക്കന്‍ ലീഗ് വൈല്‍ഡ് കാര്‍ഡ് സീരീസിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ചൊവ്വാഴ്ച ചിക്കാഗോയിലെ റേറ്റ് ഫീല്‍ഡില്‍ കത്ത് ലഭിച്ചതായി ടീം അറിയിച്ചു.
ചിക്കാഗോയില്‍ വളര്‍ന്ന കാലം മുതല്‍ വൈറ്റ് സോക്‌സിന്റെ ആരാധകനാണ് പോപ്പ് ലിയോ . 21 വര്‍ഷം മുമ്പ് വൈറ്റ് സോക്‌സും ആസ്‌ട്രോസും തമ്മിലുള്ള വേള്‍ഡ് സീരീസ് ആദ്യ മത്സരത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നു. അന്ന് റോബര്‍ട്ട് പ്രീവോസ്റ്റ് അഥവാ ഫാദര്‍ ബോബ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ആ മത്സരത്തില്‍ വൈറ്റ് സോക്‌സ് 5-3ന് ആസ്‌ട്രോസിനെ പരാജയപ്പെടുത്തിയിരുന്നു.
ഓഗസ്റ്റ് 11ന് സിന്‍സിനാറ്റിക്കെതിരായ മത്സരത്തിനിടെ പോപ്പ് ലിയോ പതിനാലാമനെ ആദരിച്ച് വൈറ്റ് സോക്‌സ് പ്രത്യേക പരിപാടി നടത്തിയിരുന്നു. ഇതിന് പിന്നാലെ റെയിന്‍സ്‌ഡോര്‍ഫ് അയച്ച കത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പോപ്പിന്റെ കത്ത് ആരംഭിക്കുന്നത്. വൈറ്റ് സോക്‌സ് ജനങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ബന്ധം വളര്‍ത്തുകയും സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയുമെന്നതിന് പ്രതീക്ഷ നല്‍കുന്ന മാതൃകയാകുകയും ചെയ്യട്ടെയെന്ന് കത്തില്‍ പോപ്പ് ആശംസിച്ചു.നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സര്‍വശക്തനായ ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങള്‍ ലഭിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു എന്ന ആശംസയോടെയാണ് പോപ്പ് കത്ത് അവസാനിപ്പിച്ചത്.
ഈ സീസണില്‍ 84 ജയവും 78 തോല്‍വിയുമായി വൈറ്റ് സോക്‌സ് അമേരിക്കന്‍ ലീഗ് വൈല്‍ഡ് കാര്‍ഡ് സ്വന്തമാക്കി.
A letter from Pope Leo XIV to the White Sox before the playoff battle.
















