Caritas hospital

ഫോമാ നാഷണല്‍ കമ്മിറ്റി നിയുക്ത പ്രസിഡന്റ് ബിജു തോണിക്കടവിലിന് സ്വീകരണം നല്‍കി

ഫോമാ നാഷണല്‍ കമ്മിറ്റി നിയുക്ത പ്രസിഡന്റ് ബിജു തോണിക്കടവിലിന് സ്വീകരണം നല്‍കി

ചിക്കാഗോ : പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫോമാ നാഷണല്‍പ്രസിഡന്റ് ബിജു തോണിക്കടവിലിന് ഫോമാ സെന്‍ട്രല്‍ റീജിയന്റെആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി .സെപ്തംബര്‍ 13 ഞായറാഴ്ചവൈകിട്ട് മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ വെച്ച്‌നടത്തപ്പെട്ടസ്വീകരണ പരിപാടിയില്‍ ഫോമാ സെന്‍ട്രല്‍ റീജിയന്‍ വൈസ്പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്‍ അധ്യക്ഷനായിരുന്നു .

ഫോമാസെന്‍ട്രല്‍ റീജിയന്‍ സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു സ്വാഗതവുംആമുഖപ്രസംഗവും നടത്തി.ഫോമാ സെന്‍ട്രല്‍ റീജിയന്‍ ഫോമയുടെ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നമികച്ച റീജിയന്‍ ആണെന്നും പുതിയ പ്രസിഡന്റിന് എല്ലാ ഭാവുകങ്ങളുംപിന്തുണയുംഅര്‍പ്പിക്കുന്നുവെന്നും ശ്രീ ജോണ്‍സന്‍ കണ്ണൂക്കാടന്‍ പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച നിയുക്ത പ്രസിഡണ്ട് ബിജു തോണിക്കടവില്‍ ഫോമക്ക് സെന്‍ട്രല്‍ റീജിയന്‍ നല്‍കി വരുന്ന എല്ലാ പിന്തുണക്കും നന്ദിപറഞ്ഞു. അടുത്ത രണ്ടു വര്‍ഷം ചാരിറ്റിക്ക് മുന്‍തൂക്കംനല്‍കി ക്കൊണ്ട്പ്രവര്‍ത്തിക്കാനാണ് പുതിയ ഭരണ സമിതിതീരുമാനമെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അര്‍ഹരായവര്‍ക്ക്ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്കുന്നതുള്‍പ്പെടെ നിരവധി കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നുംബിജു തോണിക്കടവില്‍ പറഞ്ഞു.തുടര്‍ന്ന് വിവിധ സ്ഥാനങ്ങളില്‍ വിജയിച്ചവരെ യോഗം അനുമോദിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫോമാ സെന്‍ട്രല്‍ റീജിയന്‍ വൈസ്പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം , നാഷണല്‍ വിമെന്‍സ് ഫോറം അംഗം
ആഗ്നസ് മാത്യു , നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ പ്രിന്‍സ് ഈപ്പന്‍,ജിതേഷ് ചുങ്കത്ത് ,നാഷണല്‍ യൂത്ത് ഫോറം അംഗം കാല്‍വിന്‍ കവലക്കല്‍എന്നിവരെ യോഗം അനുമോദിച്ചു .

ഇപ്പോഴത്തെ നാഷണല്‍ കമ്മിറ്റി അംഗം ജോര്‍ജ് മാത്യു ഫോമാ മുന്‍നാഷണല്‍ ജനറല്‍ സെക്രട്ടറി ഗ്ലാഡ്സണ്‍ വര്ഗീസ് ,മുന്‍ ഫോമാ നാഷണല്‍വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ,ഐ എം എ പ്രസിഡന്റ് ജോയ്ണ്ടിക്കുഴി ,ജോഹന്നയ് വടക്കുംചേരി ,ടോമി മേത്തിപ്പാറ,ഷിബുഅഗസ്റ്റിന്‍ ,ജോണ്‍ പാട്ടപതി ,അഗസ്റ്റിനെ ആലപ്പാട്ട് ,ഷിബു അഗസ്റ്റിന്‍,ഫോമാ സീനിയര്‍ കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളിഎന്നിവര്‍ സംസാരിച്ചു .ഫോമാ സെന്‍ട്രല്‍ റീജിയന്‍ ചെയര്‍മാന്‍ ആന്റോ
കവലക്കല്‍ നന്ദി രേഖപ്പെടുത്തി .ഫോമാ സെന്‍ട്രല്‍ റീജിയന്‍ പി ആര്‍ ഓബിജു മുണ്ടക്കല്‍ സമ്മേളനത്തിന്റെ എം സി ആയിരുന്നു.

A reception was accorded to FOMAA National Committee President-elect Biju Thonikkadavil.

Share Email
Top