swayamvara
pulimoottil

കീര്‍ സ്റ്റാര്‍മറിന്റെ മണ്ഡലത്തില്‍ മത്സരിക്കാന്‍ ബ്രിട്ടീഷ് ഇന്ത്യന്‍ വംശജനായ റിഷി മദ്‌ലാനി

കീര്‍ സ്റ്റാര്‍മറിന്റെ മണ്ഡലത്തില്‍ മത്സരിക്കാന്‍ ബ്രിട്ടീഷ് ഇന്ത്യന്‍ വംശജനായ റിഷി മദ്‌ലാനി

ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ എംപി സ്ഥാനം രാജി വെച്ചതോടെ ഉപതെരഞ്ഞെടുപ്പ് വരുന്ന ലണ്ടനിലെ ഹോള്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസ് മണ്ഡലത്തില്‍നിന്ന് പാര്‍ലമെന്റ് അംഗമാകാനുള്ള മത്സരത്തില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സ്ഥാനാര്‍ഥി റിഷി മദ്‌ലാനി. 44കാരനായ മദ്‌ലാനി മുന്‍ ലേബര്‍ പാര്‍ട്ടി കൗണ്‍സിലറാണ്. വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ 25 വര്‍ഷമായി മണ്ഡലത്തില്‍ താമസിക്കുന്നതിനാല്‍ പ്രദേശവുമായി അടുത്ത ബന്ധമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

2015 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സ്റ്റാര്‍മര്‍ ഈ മാസം എംപി സ്ഥാനം രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. 25 വര്‍ഷമായി ഹോള്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസ് എന്റെ വീടാണ്. ഇവിടെവച്ചാണ് എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ രൂപപ്പെട്ടതും സാമൂഹിക പ്രവര്‍ത്തനം ആരംഭിച്ചതും പൊതുസേവനത്തോടുള്ള പ്രതിബദ്ധത വളര്‍ന്നതും,” മദ്‌ലാനി പിടിഐയോട് പറഞ്ഞു. കുടുംബങ്ങള്‍, വാടകക്കാര്‍, തൊഴിലാളികള്‍, യുവാക്കള്‍ എന്നിവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ പ്രവര്‍ത്തന മേഖലയിലെ വിദഗ്ധനായ മദ്‌ലാനിക്ക് ലേബര്‍ ഇന്ത്യന്‍സ്, ലേബര്‍ ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ തുടങ്ങിയ ഇന്ത്യന്‍ വംശജരുടെ സംഘടനകളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. മണ്ഡലത്തിന് ഇന്ത്യയുമായി ദീര്‍ഘകാല ബന്ധമുണ്ടെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ യുകെ ഹൈക്കമ്മീഷണറായ വി.കെ. കൃഷ്ണമേനോന്‍ 1947ന് മുമ്പ് സെന്റ് പാന്‍ക്രാസില്‍ ലേബര്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ലേബര്‍ ഇന്ത്യന്‍സ് വ്യക്തമാക്കി.

പ്രാദേശിക ഭരണപരിചയം, സാമൂഹിക പ്രവര്‍ത്തനം, സാമ്പത്തിക മേഖലയിലെ വിദഗ്ധത, കാലാവസ്ഥാ വിഷയങ്ങളിലെ ഇടപെടല്‍ എന്നിവയാണ് തന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ കരുത്തെന്ന് മദ്‌ലാനി പറയുന്നു. ബ്രിട്ടീഷ് ഇന്ത്യന്‍ സമൂഹം ബ്രിട്ടന്റെ രാഷ്ട്രീയം, സമ്പദ്വ്യവസ്ഥ, സംസ്‌കാരം, സമൂഹം എന്നിവയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും ആ പാരമ്പര്യത്തിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്റെ സ്ഥാനാര്‍ഥിത്വം ഇന്ത്യന്‍ പൈതൃകത്തില്‍ മാത്രം അധിഷ്ഠിതമല്ലെന്നും മണ്ഡലത്തിനായി പ്രവര്‍ത്തിക്കാനുള്ള കഴിവാണ് പ്രധാനമെന്നും മദ്‌ലാനി വ്യക്തമാക്കി.

കൂടുതല്‍ താങ്ങാനാകുന്ന നിരക്കിലുള്ള വീടുകളും സാമൂഹിക ഭവനങ്ങളും, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ശക്തമായ നടപടികളും തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുന്ന സമ്പദ്വ്യവസ്ഥയുമാണ് തന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് മദ്‌ലാനി പറഞ്ഞു. അതേസമയം, മണ്ഡലം ഇതിനകം ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് വേദിയായിക്കഴിഞ്ഞു. ഗ്രീന്‍ പാര്‍ട്ടി നേതാവ് സാക്ക് പോളാന്‍സ്‌കിയും മത്സരരംഗത്തുണ്ട്. റിഫോം യുകെയെതിരെ വംശീയ പരാമര്‍ശം നടത്തിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ ഷോര്‍ട്ട്ലിസ്റ്റും അന്തിമ പട്ടികയും ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നേക്കും.

British-Indian Rishi Madlani to contest in Keir Starmer’s constituency.

Share Email
LATEST excelnclexrn
More Articles
Top