ഷിക്കാഗോ: യുഎസ് സന്ദർശിക്കാൻ എത്തുന്ന കേരളത്തിലെ ജനപ്രതിനിധികളുടെ സംഘത്തിനും അമേരിക്കയിലെ വിവിധ മലയാളി പ്രവാസി സംഘടനകളുടെ നേതാക്കൾക്കും സെപ്റ്റംബർ 13ന് വൻ സ്വീകരണം ഒരുക്കി ഷിക്കാഗോ മലയാളി അസോസിയേഷൻ സെപ്റ്റംബർ 13 വൈകീട്ട് 6.30 ന് മോർട്ടൻ ഗ്രോവിലുള്ള സെൻ്റ് മേരീസ് ക്നാനായ പള്ളി അങ്കണത്തിലാണ് സ്വീകരണ പരിപാടി.

കേരള ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല, ജല വകുപ്പ് മന്ത്രി മോൻസ് ജോസഫ്, രാജ്യസഭ എംപി ജോസ് കെ മാണി, എംഎൽഎമാരായ അൻവർ സാദത്ത്, റെജി ചെറിയാൻ, മുൻ മന്ത്രി പന്തളം സുധാകരൻ, യുഎസിലെ വിവിധ മലയാളി പ്രവാസി സംഘടനകളെ നയിക്കുന്ന ഫൊക്കാന പ്രസിഡൻ്റ് ഫിലിപ്പോസ് ഫിലിപ്പ്, ഫോമാ പ്രസിഡൻ്റ് ബിജു തോണിക്കടവിൽ, ഐഒസി യുഎസ്എ പ്രസിഡൻ്റ് സതീശൻ നായർ, ഐഒസി യു.എസ്.എ ചെയർമാൻ പോൾ കറുകപ്പിള്ളിൽ, WMC ഗ്ലോബൽ ചെയർമാൻ തോമസ് ജോർജ് മൊട്ടക്കൽ, WMF സ്ഥാപക ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡൻ്റ് രാജു പള്ളത്ത് എന്നിവർക്കും സ്വീകരണം നൽകും.

















