swayamvara
pulimoottil

ചിക്കാഗോയിൽ ആയിരത്തിലേറെ പേരെ പങ്കെടുത്ത എൻ എസ് എസ് ചിക്കാഗോയുടെ ഓണാഘോഷം ശ്രേദ്ധേയമായി

ചിക്കാഗോയിൽ ആയിരത്തിലേറെ പേരെ പങ്കെടുത്ത എൻ എസ് എസ് ചിക്കാഗോയുടെ ഓണാഘോഷം ശ്രേദ്ധേയമായി

 ചിക്കാഗോ: കേരളത്തിന്റെ തനിമയും പാരമ്പര്യവും സംസ്കാരവും കൂട്ടായ്മയും നിറഞ്ഞു നിന്ന അവിസ്മരണീയ സായാഹ്നത്തിന് ചിക്കാഗോ സാക്ഷിയായി. NSS ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പി ച്ചഓണാ ഘോഷത്തി ൽ ആയിര ത്തിലേറെ പേർ പങ്കെടുത്തു.

വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ആസ്വദിക്കുകയും വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയിൽ പങ്കുചേരുകയും ചെയ്തതോടെ ആഘോഷം ചിക്കാഗോ മലയാളി സമൂഹത്തിന്റെ ശ്രദ്ധേയമായ ഒത്തുചേരലായി മാറി.

മനോഹരമായ പുക്കളത്തോടെയാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. തുടർന്ന് അരങ്ങേറിയ 65-ലധികം വനിതകളുടെ തിരുവാതിര പരിപാടിക്ക് പ്രത്യേക ശ്രദ്ധ നേടി. നീല സെറ്റ് മുണ്ടണിഞ്ഞ് ഏകോപിതമായി ചുവടുവച്ച വനിതകളുടെ സംഘാവതരണം സദസ്സിന് മനോഹരമായ ദൃശ്യവിരുന്നായി. 

തുടർന്ന് നിരവധി വൈവിധ്യമാർന്ന കലാപരിപാടികളാണ് അരങ്ങേറിയത്. നൃത്തവും സംഗീതവും നാടൻ കലാരൂപങ്ങളും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ അവതരണങ്ങളും ഉൾപ്പെട്ട സാംസ്കാരിക പരിപാടികൾ സദസ്സിനെ ആവേശത്തിലാഴ്ത്തി. കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകത്തെ അമേരിക്കൻ മണ്ണിൽ പുതിയ തലമുറയിലേക്ക് പകരാനുള്ള ശ്രമങ്ങൾ പരിപാടികളിലുടനീളം പ്രകടമായി. 

ഇതിനിടയിൽ ശ്രദ്ധേയമായ അവതരണ മായിരുന്നു കുട്ടികൾ അവതരിപ്പിച്ച ‘സർഗവർണം’. കേരളീയ പാരമ്പര്യവും സംസ്കാരവും മനോഹരമായി അവതരിപ്പിച്ച കുട്ടികൾ അമ്മമാരോടൊപ്പം റാംപിൽ അണിനിരന്നത് തലമുറകളെ ബന്ധിപ്പിക്കുന്ന മനോഹരമായ നിമിഷമായി. പുതുതലമുറയെ കേരളത്തിന്റെ സംസ്കാരവുമായി കൂടുതൽ അടുപ്പിക്കുന്ന ഈ ആശയം സ്വപ്ന സുജിത്തിന്റെ നേതൃത്വത്തിലാണ് യാഥാർഥ്യമായത്.

ആഘോഷത്തിന്റെ ഏറ്റവും ശ്രദ്ധേയമായ അവതരണങ്ങളിലൊന്നായിരുന്നു ദേവി ജയന്റെ സംവിധാനത്തിൽ അരങ്ങിലെത്തിയ ‘ചന്ദ്രമുഖി’ എന്ന നൃത്താവിഷ്കാരം.

തലമുറകളായി സ്ത്രീകളുടെ കഥകൾ നഷ്ടത്തിന്റെയും ത്യാഗത്തിന്റെയും പരാജയത്തിന്റെയും കണ്ണിലൂടെ മാത്രം പറയപ്പെട്ടതിനെ ഈ അവതരണം ചോദ്യം ചെയ്തു. ചന്ദ്രമുഖി ഉന്നയിക്കുന്ന ചോദ്യങ്ങൾ രാധ, സീത, പാഞ്ചാലി, ഊർമിള തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളിലേക്ക് എത്തുന്നു.എന്നാൽ ഈ സ്ത്രീകൾ തങ്ങളുടെ കഥകളുമായി എത്തുമ്പോൾ പ്രേക്ഷകർക്ക് മറ്റൊരു കാഴ്ചപ്പാട് മുന്നിൽവന്നു.

അവർ വെറും ഇരകളായിരുന്നില്ല; സ്വന്തം ശക്തിയും തീരുമാനങ്ങളും യാത്രകളും വിജയങ്ങളുമുള്ള സ്ത്രീകളായിരുന്നു. പരാജയമായി പറയപ്പെട്ട കഥകളെ അതിജീവനത്തിന്റെയും ശക്തിയുടെയും ഒടുവിൽ വിജയത്തിന്റെയും കഥകളായി കാണാമെന്ന ശക്തമായ സന്ദേശമാണ് ‘ചന്ദ്രമുഖി’ നൽകിയത്. 

നൃത്തം, സംഗീതം, ദൃശ്യാവിഷ്‌കാരം എന്നിവ സമന്വയിപ്പിച്ച അവതരണം സദസ്സിനെ ആഴത്തിൽ സ്പർശിച്ചു.തുടർന്ന് PK Productions അവതരിപ്പിച്ച ‘Music Mojo’ സംഗീതപരിപാടിയും സദസ്സിന്റെ പ്രത്യേക ശ്രദ്ധ നേടി. ചിക്കാഗോയിലെ പ്രതിഭാധനരായ ഗായകരുടെ കഴിവുകൾ മനോഹരമായി വേദിയിലെത്തിച്ച പരിപാടി മികച്ച സംഗീതാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.

സാംസ്കാരിക പരിപാടികൾക്ക് സമാപനം കുറിച്ചത് വിഭവസമൃദ്ധമായ പരമ്പരാഗത ഓണ സദ്യയോടെയായിരുന്നു. വിവിധ വിഭവങ്ങ ൾക്കൊപ്പം മൂന്ന് തരത്തിലുള്ള പായസ വും ഉൾ പ്പെടുത്തിയ സദ്യ ആയിരത്തി ലേറെ വരുന്ന സദസ്സിന് ഓണത്തിന്റെ തനത് രുചി സമ്മാനിച്ചു. ചിക്കാഗോയുടെ ഏറ്റവും മികച്ച ഓ ണസദ്യക ളിലൊന്നായി ഇത് മാറി.

വേദിയിൽ നിറഞ്ഞുനിന്ന കലാകാരന്മാർ മുതൽ പിന്നണിയിൽ പ്രവർത്തിച്ച സംഘാടകരും, സന്നദ്ധ പ്രവർത്തകരും ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിച്ച എല്ലാവരും ചേർന്ന കൂട്ടായ പരിശ്രമമാണ് ഈ വലിയ ആഘോഷത്തിന്റെ വിജയത്തിന് പിന്നിൽ.

കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും ആഘോഷിക്കുന്നതിനൊപ്പം പുതുതലമു റയിലേക്ക് അത് കൈമാറുകയും ചിക്കാഗോയിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും ശക്തിയും വിളിച്ചോതുകയും ചെയ്ത NSS ചിക്കാഗോയുടെ ഓണാഘോഷം ഏറെക്കാലം ഓർമ്മിക്കാവുന്ന ഒരു മനോഹര സായാഹ്നമായി മാറി.

Share Email
Top