അനില്‍ മറ്റത്തിക്കുന്നേല്‍
ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്രവടംവലി മത്സരം ആവേശകരമായി സമാപിച്ചപ്പോള്‍, കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായഗ്ലാഡിയേറ്റേഴ്‌സ് കാനഡ വീണ്ടും കിരീടം നിലനിര്‍ത്തി. മാണി മെമ്മോറിയല്‍റോളിംഗ് ട്രോഫിയും 11,111 ഡോളര്‍ സമ്മാനത്തുകയും സ്വന്തമാക്കിയാണ്ഗ്ലാഡിയേറ്റേഴ്‌സ് കാനഡ കിരീടം നിലനിര്‍ത്തിയത്.
രണ്ടാം സമ്മാനമായ ജോയി മുണ്ടപ്ലാക്കില്‍ മെമ്മോറിയല്‍ എവറോളിങ്ങ് ട്രോഫിയും 5555 ഡോളറും കോട്ടയംബ്രദേഴ്സ് കാനഡ ബ്ലൂ ടീം സ്വന്തമാക്കി.

വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍കോട്ടയം ബ്രദേഴ്‌സ് കാനഡ ബ്ലൂ ടീമിനെ പരാജയപ്പെടുത്തിയാണ്ഗ്ലാഡിയേറ്റേഴ്‌സ് കാനഡ ചാമ്പ്യന്മാരായത്. സ്റ്റീഫന്‍ കിഴക്കേക്കുറ്റ്
സ്‌പോണ്‍സര്‍ ചെയ്ത ഗ്ലാഡിയേറ്റേഴ്‌സ് കാനഡയും സിറിയക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍
ചെയ്ത കെബിസി കോട്ടയം ബ്രദേഴ്‌സ് കാനഡ ബ്ലൂ ടീമും നോര്‍ത്ത് അമേരിക്കന്‍
വടംവലി വേദികളിലെ ശക്തരായ എതിരാളികളായി ഏറെ ശ്രദ്ധിക്കപ്പെട്ട ടീമുകളാണ്.
മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ സ്റ്റീഫന്‍ കിഴക്കേകുറ്റിന്റെ ലണ്ടന്‍
ഗ്ലാഡിയേറ്റേഴ്‌സ്, മുത്ത് കല്ലിടുക്കിലിന്റെ കോട്ടയം ബ്രദേഴ്‌സ് കാനഡ
ബ്ലാക്ക് ടീമിനെ പരാജയപ്പെടുത്തി മറിയം കിഴക്കേക്കുറ്റ് മെമ്മോറിയല്‍
എവറോളിങ്ങ് ട്രോഫിയും 3333 ഡോളറും അടങ്ങുന്ന മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കെബിസി ബ്ലാക്ക് മഹല്യാ ജ്വല്ലറി നല്‍കിയ ട്രോഫിയും 1111 ഡോളറും അടങ്ങുന്ന
നാലാം സ്ഥാനത്തിന് അര്‍ഹരായി.

രാവിലെ 10 മണിക്ക് ആരംഭിച്ച മത്സരങ്ങള്‍ പാലക്കാട് എം.പി. വി. കെ.
ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം വരെ നീണ്ടുനിന്നമത്സരങ്ങള്‍ക്കൊപ്പം താളമേളങ്ങളും കലാപരിപാടികളും അരങ്ങേറിയതോടെബെന്‍സണ്‍ വില്ലിലെ എനര്‍ജി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ആവേശത്തിന്റെ അലയൊലികള്‍ക്ക്
സാക്ഷിയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 16 ടീമുകള്‍ ഇത്തവണത്തെ
ടൂര്‍ണമെന്റില്‍ മാറ്റുരച്ചു. പ്രമുഖ സിനിമാതാരം അന്‍സിബ ഹസന്‍, പ്ലേബാക്ക് സിംഗര്‍
സുധീഷ് ശശികുമാര്‍, ചിക്കാഗോയിലെ മറ്റു അനുഗ്രഹീത ഗായകരും കലാകാരന്മാരും
അവതരിപ്പിച്ച കലാപരിപാടികള്‍ വടംവലി മാമാങ്കത്തിന് കൂടുതല്‍ നിറപ്പകിട്ടേകി.

5,000-ലധികം ആളുകള്‍ വടംവലി കാണാനായി എനര്‍ജി സ്‌പോര്‍ട്‌സ കോംപ്ലസിലേക്ക്
ഒഴുകിയെത്തിയതായി സംഘാടകര്‍ അറിയിച്ചു. ഇന്ത്യന്‍-അമേരിക്കന്‍
രുചിവൈവിധ്യങ്ങളുമായി ഒരുക്കിയ ഫുഡ് ഫെസ്റ്റിവലും പരിപാടിയുടെ ഭാഗമായി
നടന്നു. ജോസ് മണക്കാട്ടിന്റെ നേതൃത്വത്തിലാണ് ഫുഡ് ഫെസ്റ്റിവല്‍
ഏകോപിപ്പിച്ചത്.
റൊണാള്‍ഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും
സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള വടംവലി കമ്മിറ്റിയും
ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.കാനഡയില്‍ നിന്നും നോര്‍ത്ത്
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നൂറുകണക്കിന് വടംവലി
പ്രേമികളാണ് ഈ കായികമാമാങ്കത്തില്‍ പങ്കെടുക്കാനെത്തിയത്. ഗഢ ഠഢ വഴി
ടൂര്‍ണമെന്റ് മുഴുവന്‍ തത്സമയം സംപ്രേഷണം ചെയ്തതോടെ ലോകത്തിന്റെ വിവിധ
ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് പ്രേക്ഷകര്‍ക്കും മത്സരത്തിന്റെ
ആവേശത്തിന് സാക്ഷിയാകാന്‍ സാധിച്ചു.

ഇത്രയും വലിയൊരു ടൂര്‍ണമെന്റ് വിജയകരമായി സംഘടിപ്പിക്കാനായത് ചിക്കാഗോ
സോഷ്യല്‍ ക്ലബ്ബിലെ അംഗങ്ങളുടെയും ക്ലബ്ബിനെ പിന്തുണയ്ക്കുന്ന എല്ലാ
സ്‌പോണ്‍സര്‍മാരുടെയും അകമഴിഞ്ഞ സഹകരണത്തിന്റെ ഫലമാണെന്ന് ക്ലബ് പ്രസിഡന്റ്
റൊണാള്‍ഡ് പൂക്കുമ്പേല്‍ അറിയിച്ചു. മികച്ച ഏകോപനത്തോടെ പ്രവര്‍ത്തിച്ച
ടൂര്‍ണമെന്റ് കമ്മിറ്റികളെയും കമ്മിറ്റി അംഗങ്ങളെയും, സ്‌പോണ്‍സര്‍മാരെയും,
വോളണ്ടിയര്‍മാരെയും, പരിപാടിയെ പിന്തുണച്ച എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയില്‍
നന്ദി അറിയിക്കുന്നതായി വടംവലി ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍
അറിയിച്ചു.
ചിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡന്റ്
സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയി കാപ്പന്‍,
ജോയിന്റ് സെക്രട്ടറി തോമസ് പൂതേത് എന്നിവരുടെ നേതൃത്വത്തിലാണ് വടംവലി
ടൂര്‍ണമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ടൂര്‍ണമെന്റ്
കമ്മിറ്റിക്ക് സിറിയക്ക് കൂവക്കാട്ടില്‍ ചെയര്‍മാനായും, മാനി കരിക്കുളം
വൈസ് ചെയര്‍മാനായും, സ്റ്റീഫന്‍ കഴിക്കേക്കുറ്റ് ജനറല്‍ കണ്‍വീനറായും, ബിനു
കൈതക്കത്തോട്ടില്‍ ഫിനാന്‍സ് ചെയര്‍മാനായും നേതൃത്വം നല്‍കി.
Chicago Social Club’s 12th International Tug-of-War Tournament: Canada Gladiators Crowned Champions Again

















