ഡാളസ്: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ഡാളസ്-ഫോര്‍ട്ട് വര്‍ത്തിന്റെ (KCADFW) ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 12 ശനിയാഴ്ച ഫാര്‍മേഴ്സ് ബ്രാഞ്ചിലെ ക്‌നായി തോമന്‍ ഹാളില്‍ വിപുലമായ പരിപാടികളോടെ നടക്കും. ‘Together in Faith, Family & Tradition’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ആഘോഷത്തില്‍ സമൂഹത്തിലെ എല്ലാ പ്രായക്കാരെയും ഉള്‍പ്പെടുത്തി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

KCADFW പ്രസിഡന്റ് ബൈജു ആലപ്പാട്ടിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വൈസ് പ്രസിഡന്റ് ജോബി പഴുക്കയില്‍, സെക്രട്ടറി ബിനോയ് പുത്തന്‍ മഠത്തില്‍, ജോയിന്റ് സെക്രട്ടറി അജീഷ് മുളവിനാല്‍, ട്രഷറര്‍ ഷോണ്‍ ഏലൂര്‍, ഡോ. സ്റ്റീഫന്‍ പോട്ടൂര്‍, സില്‍വെസ്റ്റര്‍ കോടുനിനാംകുന്നേല്‍, സേവ്യര്‍ ചിറയില്‍ തങ്കച്ചന്‍ കിഴെക്കെപുറത്തു,ജിജി കുന്നശ്ശേരില്‍ കെവിന്‍ പല്ലാട്ടുമഠം, ലൂസി തറയില്‍, ബിബിന്‍ വില്ലൂത്തറ, സുജിത് വിശാഖംതറ, ലിബി എരിക്കാട്ടുപറമ്പില്‍ ഫെബിന്‍ പല്ലാട്ടുമഠം എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികളുടെ സഹകരണത്തോടെയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
400ഓളം പേര്‍ ടാലന്റ് ഫെസ്റ്റില്‍:
ഓണാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5:30 വരെ ടാലന്റ് ഫെസ്റ്റ് നടക്കും. 400 ഓളം മത്സരാര്‍ത്ഥികള്‍ 35-ലധികം ഇനങ്ങളില്‍ മാറ്റുരയ്ക്കും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന തരത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സംഗീതം, നൃത്തം, പ്രസംഗം തുടങ്ങി വിവിധ കലാ ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ ടാലന്റ്‌റ് ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. ടീന ജെയിംസ് കുഴിപ്പില്‍, മിതു സിറില്‍ അമ്പാട്ട് ജെയിംസ് സിറിയക് എന്നിവരാണ് കള്‍ച്ചറല്‍ കമ്മറ്റി മെംബേര്‍സ്.
മഹാബലി എഴുന്നള്ളിപ്പോടെ ഓണാഘോഷത്തിന് തുടക്കം
വൈകുന്നേരം 6 മണിക്ക് മഹാബലി എഴുന്നള്ളിപ്പോടെ ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. സമ്മേളനത്തിനു ശേഷം പരമ്പരാഗത ഓണസദ്യ ഒരുക്കിയിട്ടുണ്ട്.
ഓണാഘോഷത്തിന്റെ ഭാഗമായി മലയാള സിനിമയിലെ പ്രശസ്ത കോമഡി കലാകാരനും നടനുമായ ജോബി പാല മുഖ്യാതിഥികളില്‍ ഒരാളായി പങ്കെടുക്കും. കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു അബ്രഹാമും പ്രത്യേക അതിഥിയായി പങ്കെടുക്കും. ഇരുവരുടെയും സാന്നിധ്യം ആഘോഷ പരിപാടികള്‍ക്ക് കൂടുതല്‍ മാറ്റുകൂട്ടുമെന്ന് സംഘാടകര്‍ അറിയിച്ചു.
വിപുലമായ സാംസ്‌കാരിക പരിപാടികള്‍
ഓണസദ്യയ്ക്ക് ശേഷം കേരളത്തിന്റെ തനതായ കലാ-സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന വിപുലമായ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. വിവിധ കലാപരിപാടികള്‍, നൃത്തം, സംഗീതം, ചെണ്ടമേളം എന്നിവ ആഘോഷത്തിന് കൂടുതല്‍ നിറം പകരും. സാംസ്‌കാരിക പരിപാടികള്‍ രാത്രി 10 മണി വരെ തുടരും.
വിശ്വാസവും കുടുംബബന്ധങ്ങളും പാരമ്പര്യവും ഒരുമിച്ച് ആഘോഷിക്കുന്ന ഈ ഓണാഘോഷത്തിലേക്ക് KCADFW അംഗങ്ങളെയും കുടുംബങ്ങളെയും ഭാരവാഹികള്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്തു.
ക്‌നായി തോമന്‍ ഹാള്‍, 13565 Webb Chapel Rd, Farmers Branch, TX 75234
തീയതി: സെപ്റ്റംബര്‍ 12, 2026, ശനിയാഴ്ച ടാലന്റ് ഫെസ്റ്റ്: രാവിലെ 9:00 –
വൈകുന്നേരം 5:30
ഓണാഘോഷം: വെകുന്നേരം 6:00 മുതല്‍ രാത്രി 10:00 വരെ
Dallas Knanaya Catholic Association Onam Celebration on Saturday, September 12.

















