swayamvara
pulimoottil

കൊളംബസ് സെന്റ് മേരീസ് മിഷനില്‍ തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം; കൊടിയേറ്റ് കര്‍മവും പ്രദക്ഷിണവും നടന്നു

കൊളംബസ് സെന്റ് മേരീസ് മിഷനില്‍ തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം; കൊടിയേറ്റ് കര്‍മവും പ്രദക്ഷിണവും നടന്നു

കൊളംബസ്, (ഒഹായോ): കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം. സെപ്റ്റംബര്‍ 6-ന് വൈകുന്നേരം 4:30-ന് തിരുനാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാന നടന്നു. വരാനിരിക്കുന്ന പ്രധാന തിരുനാള്‍ ദിനത്തില്‍ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുള്ള ഒരുക്കമെന്ന നിലയില്‍, തിരുനാള്‍ കുര്‍ബാനയുടെ അതേ ലിറ്റര്‍ജി ക്രമം പാലിച്ചാണ് ഞായറാഴ്ചത്തെ ഈ പ്രത്യേക കുര്‍ബാന അര്‍പ്പിക്കപ്പെട്ടത്.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ദേവാലയത്തിന്റെ മധ്യഭാഗത്തുനിന്നും ആരംഭിച്ച് പ്രധാന വാതിലിലൂടെ പുറത്തേക്ക് കൊടിയേറ്റ് കര്‍മത്തിനായുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു. ജിന്‍സണ്‍ വഹിച്ച പ്രധാന കുരിശിനും, എബല്‍, ജോസഫ് എന്നിവരുടെ മെഴുകുതിരികള്‍ക്കും പിന്നിലായി വിശ്വാസസമൂഹവും അണിനിരന്നു. തുടര്‍ന്ന് ധൂപക്കുറ്റിയുമായി ഐന്‍സ്റ്റീന്‍, ജോനാഥന്‍ എന്നിവരും, അവര്‍ക്ക് പിന്നിലായി മിഷേല്‍, മാര്‍ട്ടിന്‍ എന്നിവരും, ഏറ്റവും ഒടുവില്‍ മിഷന്‍ ഡയറക്ടര്‍ ഫാ. നിബി കണ്ണായിയും പ്രദക്ഷിണത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് കൊടിമരത്തിന് മുന്നിലെത്തിയ ശേഷം മിഷന്‍ ഡയറക്ടര്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു.

കര്‍മങ്ങള്‍ക്ക് ശേഷം ഇടവക സമൂഹം ഒന്നാകെ പങ്കെടുത്ത സ്‌നേഹവിരുന്നും (ചായയും ലഘുഭക്ഷണവും) ക്രമീകരിച്ചിരുന്നു. പ്രധാന തിരുനാള്‍ ദിവസമായ സെപ്റ്റംബര്‍ 13-ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയിലേക്കും മറ്റ് പരിപാടികളിലേക്കും ഏവരെയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി മിഷനുവേണ്ടി പി.ആര്‍.ഒ സുജ ആന്റണി അറിയിച്ചു.

Devout start to the feast at Columbus St. Mary’s Mission; flag-hoisting ceremony and procession held.

വാര്‍ത്ത: സുജ ആന്റണി (പി.ആര്‍.ഒ)

Share Email
LATEST excelnclexrn
Top