swayamvara
pulimoottil

പിഎം ശ്രീയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി പറയുമെന്നു വിദ്യാഭ്യാസ മന്ത്രി

പിഎം ശ്രീയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി പറയുമെന്നു വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്നുള്ള വിദ്യാഭ്യാസ സഹായപദ്ധതിയായ പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്നും പദ്ധതിയില്‍ ചേരുന്നത് സംബന്ധിച്ചുള്ള അന്തിമ തീരമാനം മുഖ്യമന്ത്രി പറയുമെന്നും വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. കേന്ദ്രത്തിന്റെ കത്ത് ചീഫ് സെക്രട്ടറിക്ക് ലഭിച്ചുവെന്നും ഈ വിഷയത്തില്‍ അടിയന്തരമായി ക സര്‍ക്കാര്‍ തലത്തിലും മുന്നണിയിലും ചര്‍ച്ചകള്‍ നടത്തി മുഖ്യമന്ത്രി നിലപാട് അറിയിക്കും. തനിക്ക് ് ഒറ്റയ്ക്ക് നിലപാട് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.

ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി. പദ്ധതി പൂര്‍ണമായി തള്ളണോ അതോ ഉപാധികളോടെ അനുവദിക്കണോ എന്നതൊക്കെ ആലോചിച്ചു തീരുമാനിക്കും. പിഎംശ്രീയില്‍ വ്യത്യസ്തമായ വീക്ഷണങ്ങളുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും യുഡിഎഫില്‍ പദ്ധതിയോട് എതിര്‍പ്പ് തന്നെയാണ്. രഹസ്യമായി കരാറില്‍ ഒപ്പിട്ട് ഞങ്ങള്‍ തയ്യാറാണ് എന്ന് പറഞ്ഞത് കഴിഞ്ഞ സര്‍ക്കാരാണ് എല്‍ഡിഎഫ്. കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് അവകാശപ്പെട്ട 2000 കോടിയോളം രൂപ കിട്ടാനുണ്ട്. എസ്എസ്‌കെ ഫണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ നട്ടെല്ലാണ്. അത് തടഞ്ഞു വച്ചിരിക്കുകയാണ്. പിഎംശ്രീയുടെ പേരില്‍ കേരളത്തിന്റെ ഫണ്ട് തടഞ്ഞുവെക്കരുതെന്ന് കേന്ദ്രമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Education Minister says Chief Minister will announce the final decision on PM SHRI.

Share Email
LATEST excelnclexrn
More Articles
Top