Caritas hospital

കാനഡയിലെ നിക്ഷേപ സാധ്യതകള്‍ പരിശോധിച്ച് യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്

കാനഡയിലെ നിക്ഷേപ സാധ്യതകള്‍ പരിശോധിച്ച് യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്

കാനഡയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനും രാജ്യത്തെ വിവിധ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനുമുള്ള സാധ്യതകള്‍ പരിശോധിച്ച് യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇഐബി പ്രസിഡന്റ് നാദിയ കാല്‍വിനോയുടെ നിര്‍ണായക പ്രതികരണം. കാനഡയുമായുള്ള സഹകരണം കൂടുതല്‍ വിപുലീകരിക്കാന്‍ അനുയോജ്യമായ സമയം ഇതാണ് എന്നാണ് കാല്‍വിനോ പറഞ്ഞത്.

കാനഡയുമായിഇഐബി ഇതുവരെ കാര്യമായ രീതിയില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറുകയാണെന്നും കാല്‍വിനോ പറഞ്ഞു. കാനഡ സന്ദര്‍ശനത്തിനിടെ വിവിധ ഫെഡറല്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്ന കാല്‍വിനോ, യൂറോപ്പ് കാനഡയുമായുള്ള സഹകരണത്തില്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി. നിര്‍ണായക ധാതുക്കള്‍ ഉള്‍പ്പെടെയുള്ള മേഖലകളിലാണ് ഇരുപക്ഷത്തിനും പൊതുവായ താല്‍പര്യമുള്ളതെന്നും ഈ മേഖലയില്‍ നിക്ഷേപം നടത്താന്‍ ആവശ്യമായ ചട്ടക്കൂട് രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ ഇഐബി പരിശോധിക്കുകയാണെന്നും അവര്‍ പറഞ്ഞു.

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മുന്നോട്ടുവയ്ക്കുന്ന തന്ത്രപരമായ സഖ്യത്തിന്റെയും സഹകരണത്തിന്റെയും ആശയവുമായി ഇഐബിയുടെ നിലപാടുകള്‍ക്ക് സാമ്യമുണ്ടെന്നും കാല്‍വിനോ പറഞ്ഞു. എന്നാല്‍ ഭാവിയിലെ എണ്ണ, ദ്രവീകൃത പ്രകൃതി വാതക പൈപ്പ്ലൈന്‍ പദ്ധതികളില്‍ ഇഐബി നിക്ഷേപം നടത്തുമോയെന്ന ചോദ്യത്തിന്, കാലാവസ്ഥാ സൗഹൃദ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സ്ഥാപനമായി ബാങ്ക് മാറിയെന്ന് അവര്‍ വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യകള്‍, ഹരിത ഊര്‍ജ ഉല്‍പാദനം തുടങ്ങിയ മേഖലകളിലാണ് ബാങ്കിന് കൂടുതല്‍ താല്‍പര്യമെന്നും അവര്‍ പറഞ്ഞു.

European Investment Bank explores investment opportunities in Canada.

Share Email
Top