ജിജി റ്റോം (ഫൊക്കാന പിആഒ)
ന്യൂയോര്‍ക്ക്: സാമൂഹിക ഐക്യത്തെ ബലപ്പെടുത്തുന്നതിനാണ് ഫൊക്കാനാ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പ്രസ്താവിച്ചു. പാഴ് വാക്കുകള്‍ ഒഴിവാക്കുന്നതിന്റെയും ബന്ധങ്ങള്‍ ബലപ്പെടുത്തുന്നതിന്റെയും വസന്തകാലം പൂര്‍വാധിക ശോഭയോടെ ഫൊക്കാനയില്‍ ആരംഭിച്ചു കഴിഞ്ഞു. 2026 മുതലുള്ള രണ്ടു വര്‍ഷങ്ങളില്‍ ഈ തത്വത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് വേദിയൊരുക്കുക എന്ന് ഫൊക്കാന പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പ് പ്രവര്‍ത്തങ്ങളുടെ ഉദ്ഘാടനദീപം തെളിച്ചു കൊണ്ട് പറഞ്ഞു. 42 ഇന കര്‍മ്മപദ്ധതിയുമായി വര്‍ഷം മുഴുവന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയായി ഫൊക്കാനയെ മാറ്റുമെന്നും പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡ് കൗണ്ടിയിലെ ക്‌നാനായ സെന്ററില്‍ വെച്ചാണ് പ്രൗഢഗംഭീരമായ പ്രവര്‍ത്തനോല്‍ഘാടനം നടന്നത്. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഫൊക്കാന നേതാക്കളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചടങ്ങില്‍ പങ്കെടുത്തു.
ചെണ്ടമേളത്തില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ ചെണ്ടവിദ്വാന്‍ ജോയ്‌സ് വെട്ടത്തിന്റെ നേതൃത്വത്തില്‍ മുപ്പതിലധികം ഗിന്നസ് കലാകാരന്മാരുടെ ചെണ്ടമേളത്തോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചത്.

മേരിക്കുട്ടി മൈക്കിളിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. അമേരിക്കന്‍ ദേശീയ ഗാനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ദേശീയ ഗാനം ജെസ്സി ആന്റോ ആലപിച്ചു. ഫാ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, റവ. ബ്രിജിത് ജോണ്‍ കോശി, ഫാ. ഷിബു ഡാനിയേല്‍, ഫാ. മാത്യു തോമസ് എന്നിവരുടെ സാന്നിധ്യത്തില്‍ ഫാ. ഡോ. രാജു വര്‍ഗീസ് പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് നിലവിളക്ക് കൊളുത്തി ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി സന്തോഷ് നായരും ട്രഷറര്‍ ആന്റോ വര്‍ക്കിയും തുടര്‍ന്ന് ഫാ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, സജിമോന്‍ ആന്റണി, ഡോ. ആനീ പോള്‍, ഇന്ത്യാ പ്രസ് ക്‌ളബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് രാജൂ പള്ളത്ത്, പോള്‍ കറുകപ്പള്ളില്‍, എന്നിവരും തിരിനാളം തെളിച്ചു.

കണ്‍വെന്‍ഷനെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങാതെ വര്‍ഷം മുഴുവന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയായി ഫൊക്കാനയെ മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് വ്യക്തമാക്കി. ഇതിനായി പതിനഞ്ചിലധികം കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായും തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച പ്രകടനപത്രികയിലെ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ഓരോ കമ്മിറ്റിക്കും വ്യക്തമായ ഉത്തരവാദിത്വങ്ങളും പ്രവര്‍ത്തനലക്ഷ്യങ്ങളും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ന്യൂ യോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ബില്‍ വെബ്ബര്‍, മുന്‍ പ്രസിഡന്റ് സജിമോന്‍ ആന്റണി, റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍, മുന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍, ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് രാജു പള്ളത്ത്, മുന്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, മുന്‍ ട്രഷറര്‍ ജോയ് ചാക്കപ്പന്‍ എന്നിവരും പുതിയ ഭരണസമിതിക്ക് ആശംസകള്‍ നേര്‍ന്നു.

FOKANA leaders are energized with renewed enthusiasm. The organization’s activities have kicked off in a grand and impressive manner; President Philippos Philip inaugurated the proceedings by lighting the ceremonial lamp.
















