തിരുവനന്തപുരം: വിരാട് കോഹ് ലിയുടേയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെതയും തകര്‍പ്പന്‍ സെഞ്ചുറികളുടെ പിന്‍ബലത്തില്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ടി വിക്കറ്റിന്റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു . മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 1.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. വിരാട് കോഹ് ലി(139 നോട്ടൗട്ട്) ശുഭ്മാന്‍ ഗില്‍ (110) എന്നിവരുടെ സെഞ്ചുറി പ്രകടനങ്ങളാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയത്തില്‍ നിര്‍ണായകമായത്. ഇടിവെട്ട് ബാറ്റിംഗുമായി വിരാട് കോഹ്ലി സെഞ്ചുറിക്കുതിപ്പ് നടത്തി കാര്യവട്ടം തന്റെ ഭാഗ്യ ഗ്രൗണ്ടെന്നു വീണ്ടും ഉറപ്പിച്ചപ്പോള്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റില്‍ നിന്നും സെഞ്ചുറിയും കടന്ന്് റണ്ണൊഴുകി.
സ്്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ ഏഴിന് 295
ഇന്ത്യ 41.4 ഓവറില്‍ രണ്ടിന് 300
ടോസ് നേടിയ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിംഗ് അയയ്ക്കുകയായിരുന്നു. ഇന്ത്യയ്ക്ക് മുന്നില്‍ 296 റണ്‍സ് എന്ന വിജയലക്ഷ്യമാണ് വിന്‍ഡീസ് വെച്ചത്. ഈ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. ശുഭ്മാന്‍ ഗില്‍- രോഹിത് ശര്‍മ ഓപ്പണിംഗ് കൂട്ട്കെട്ട് 12 ഓവറിവല്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് പിരിഞ്ഞത്. അല്‍സാരി ജോസഫിന്റെ പന്തില്‍ ആന്‍ഡ്രു പിടിച്ച് രോഹിത് ശര്‍മ്മയെ (32) പുറത്താക്കി, തുടര്‍ന്നെത്തിയ വിരാട് കോഹ്ലിയുമായി ചേര്‍ന്ന് ഗില്‍ സ്‌കോറിംഗ് വേഗത്തിലാക്കി. 49 പന്തില്‍ നിന്നും അര്‍ധ സെഞ്ചുറി നേടിയ ഗില്ലിനൊപ്പം തകര്‍ത്തടിച്ച വിരാട് കോഹ്ലി 40 പന്തില്‍ നിന്നും അര്‍ധസെഞ്ചുറി നേടി. ഏകദിന ക്രിക്കറ്റില്‍ 15000 റണ്‍സെന്ന നേട്ടത്തിനും അര്‍ഹനായി 31-ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് ശുഭ്മാന്‍ ഗില്‍ സെഞ്ചുറി നേടി. 97 പന്തിലായിരുന്നു ഗില്ലിന്റെ സെഞ്ചുറി നേട്ടം. 31-ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു. സ്‌കോര്‍ 225 ല്‍ എത്തിയപ്പോള്‍ ശുഭ്മാന്‍ ഗില്ലിനെ (110)റോസ്റ്റണ്‍ ചെയ്സ് ആന്‍ഡ്രൂസിന്റെ കൈകളിലെത്തിച്ചു .തുടര്‍ന്നെത്തിയ ഋതുരാജ് ഗെയ്ക്വാദുമായി ചേര്‍ന്ന് കോഹ്ലി സ്്കോര്‍ ഉയര്‍ത്തി. 40 പന്തില്‍ നിന്നും അര്‍ധ സെഞ്ചുറി നേടിയ കോഹ് ലി 75 പന്തില്‍ നിന്നും ആറു പടുകൂറ്റന്‍ സിക്സും നാലു ബൗണ്ടറിയും ഉള്‍പ്പെടെ അതിവേഗം സെഞ്ചുറിയി നേട്ടത്തിലെത്തി. ഋതുരാജിനെ കാഴ്്ച്ചക്കാരനാക്കി നിര്‍ത്തി വിരാട് കോഹ്ലി വിന്‍ഡീസ് ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. കെയ്സി കാര്‍ട്ടി എറിഞ്ഞ 42ാം ഓവറിലെ നാലാം പന്ത് സിക്സര്‍ പറത്തിയാണ് കോഹ്ലി ഇന്ത്യയ്ക്ക് വിജയറണ്‍ സമ്മാനിച്ചത്. ഋതുരാജ് 13 റണ്‍സുമായി പുറത്താവാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത വെ്സ്റ്റിന്‍ഡീസിനു വേണ്ടി ജസ്റ്റിന്‍ ഗ്രീവ്സ് (101) സെഞ്ചുറിയും ജോണ്‍ കാംപ്ബെല്‍ (62) റണ്‍സും നേടി. അമീര്‍ ജാംഗോ(58 നോട്ടൗട്ട് ) ഇവര്‍ക്കു മികച്ച പിന്തുണ നല്കി, ഇരുവരുടെ ബാറ്റിംഗ് മികവിലാണ് വിന്‍ഡീസ് സ്‌കോര്‍ 295 ലെത്തിയത്. കുല്‍ദീപ് യാദവ് 40 റണ്‍സ് വിട്ടുനല്‍കി നാലു വിക്കറ്റ് സ്വന്തമാക്കി.
Gill sets the stage, Kohli goes on the attack: India secures a resounding victory against West Indies.
















