Caritas hospital

‘ഗ്യാനേഷ് കുമാര്‍ ക്രിമിനല്‍, യൂദാസ്’; രൂക്ഷ വിമര്‍ശനവുമായി കെ.സി. വേണുഗോപാല്‍

‘ഗ്യാനേഷ് കുമാര്‍ ക്രിമിനല്‍, യൂദാസ്’; രൂക്ഷ വിമര്‍ശനവുമായി കെ.സി. വേണുഗോപാല്‍

കോഴിക്കോട്: മുഖ്യതെരഞ്ഞെടുപ്പ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജ്യത്തെ ക്രിമിനലാണെന്നും, ഏറ്റവും വലിയ ‘യൂദാസ്’ ആണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ .പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്നാണ് വോട്ട് തിരിമറി നടത്താന്‍ ഗ്യാനേഷ് കുമാറിനെ ഉപയോഗിച്ചതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് കേന്ദ സര്‍ക്കാര്‍ ചെയ്തത്. ഗ്യാനേഷ് കുമാര്‍ രാജിവെച്ചാല്‍ മാത്രം പോരെന്നും അറസ്റ്റ് ചെയ്യുണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയെപ്പോലും സ്വാധീനിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ശ്രമിക്കുന്നു. സുപ്രീം കോടതി ജഡ്ജിമാരുടെ ബന്ധുക്കളെ അഭിഭാഷകരാക്കുകയാണെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു. ഇതിനെതിരെ ജനങ്ങളെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും അണിനിരത്തി ശക്തമായ പ്രതിരോധത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കോണ്‍ഗ്രസും ചൊവ്വാഴ്ച ‘ഇന്ത്യ’ മുന്നണിയും യോഗം ചേരും. സിപിഎം അടക്കമുള്ള എല്ലാ പ്രതിപക്ഷ കക്ഷികളുമായും യോജിച്ച് തെരുവില്‍ സമരം ശക്തമാക്കുമെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.

‘Gyanesh Kumar is a criminal, a Judas’; K.C. Venugopal levels scathing criticism.

Share Email
LATEST excelnclexrn
More Articles
Top