Caritas hospital

‘ബി.ജെ.പിയിൽ ചേർന്ന് മത്സരിച്ചാൽ കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കും’; ഗ്യാനേഷ് കുമാറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ

‘ബി.ജെ.പിയിൽ ചേർന്ന് മത്സരിച്ചാൽ കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കും’; ഗ്യാനേഷ് കുമാറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. 2016-ൽ സർവീസിൽ ഇരിക്കെ ഡൽഹി വിമാനയാത്രയ്ക്കിടെ ബി.ജെ.പി. ടിക്കറ്റിൽ മത്സരിക്കാൻ ഗ്യാനേഷ് കുമാർ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം ബി.ജെ.പിയിൽ ചേരാനായിരുന്നു നിർദേശം.

തെരഞ്ഞെടുപ്പിൽ ജയിച്ചാൽ കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും തനിക്ക് രാഷ്ട്രീയത്തിൽ താല്പര്യമില്ലെന്ന് പറഞ്ഞ് ഓഫർ നിരസിക്കുകയായിരുന്നുവെന്ന് ജിജി തോംസൺ വ്യക്തമാക്കി. ഇത്തരം ഒരു ഓഫർ മുന്നോട്ടുവെക്കാൻ ഗ്യാനേഷ് കുമാറിന് എന്താണ് അധികാരമെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന രീതിയിൽ പുറത്തുവന്ന ഈ വെളിപ്പെടുത്തൽ നിലവിൽ രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

Share Email
LATEST excelnclexrn
Top