Caritas hospital

ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്
Share Email

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍ : സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ 2026 (കൊയ്ത്തുത്സവം) ഒക്ടോബര്‍ 31 ശനിയാഴ്ച വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെ ദേവാലയ അങ്കണത്തില്‍ വിപുലമായ പരിപാടികളോടെ നടക്കും.

ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് തയ്യാറാക്കിയ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ 2026 ലോഗോ റവ. ഫാ. പി. കെ. വര്‍ഗീസ് പ്രകാശനം ചെയ്തു. ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോണ്‍, റവ. ഫാ. മാത്തുക്കുട്ടി വര്‍ഗീസ് കോറെപ്പിസ്‌കോപ്പാ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഇടവക സെക്രട്ടറി മോന്‍സണ്‍ പുന്നൂസും ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ സുബിന്‍ ജോണും ചേര്‍ന്ന് ലോഗോ റവ. ഫാ. പി. കെ. വര്‍ഗീസിന് സമര്‍പ്പിച്ചു.

ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന്റെ ഫുഡ് കൂപ്പണിന്റെ ആദ്യ വില്‍പ്പന അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിം തിരുമേനി, ഇടവകയിലെ സീനിയര്‍ അംഗമായ റവ. ഫാ. പൗലോസ് പീറ്ററിന് ആദ്യ ഫുഡ് കൂപ്പണ്‍ നല്‍കി വില്‍പ്പനയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.

ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പുരോഗമിച്ചുവരുന്നു. കേരളത്തിന്റെ തനത് രുചികള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ ഒരുക്കുന്ന ഫുഡ് സ്റ്റാളുകള്‍, തട്ടുകട, ചായക്കട എന്നിവ ഉള്‍പ്പെടെ രുചിവൈവിധ്യങ്ങളുടെ വലിയൊരു ഉത്സവത്തിനാണ് ഇത്തവണ സെന്റ് മേരീസ് വേദിയൊരുക്കുന്നത്.

കുട്ടികള്‍ക്കായി വിവിധ ഗെയിമുകളും ആക്ടിവിറ്റികളും കുടുംബങ്ങള്‍ക്കായി കലാ-വിനോദ പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കും. ഭക്ഷണം, വിനോദം, സൗഹൃദം, കുടുംബകൂട്ടായ്മ എന്നിവ ഒരുമിക്കുന്ന ഒരു കുടുംബോത്സവമായി ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ 2026 മാറ്റുന്നതിനുള്ള ഒരുക്കങ്ങളാണ് സംഘാടകര്‍ നടത്തിവരുന്നത്.

ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന്റെ അനുഗ്രഹീതവും വിജയകരവുമായ നടത്തിപ്പിന് എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണവും സജീവ പങ്കാളിത്തവും ഉണ്ടാകണമെന്ന് ജനറല്‍ കണ്‍വീനര്‍ സുബിന്‍ ജോണ്‍ അഭ്യര്‍ഥിച്ചു.

ഒക്ടോബര്‍ 31-ന് നടക്കുന്ന ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ 2026-ലേക്ക് ഹ്യൂസ്റ്റണിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ കുടുംബങ്ങളെയും സുഹൃത്തുക്കളെയും സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയ ഇടവക ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.

Harvest Festival at Houston St. Mary’s Malankara Orthodox Church on October 31.

Share Email
LATEST excelnclexrn
More Articles
Top