swayamvara
pulimoottil

ഹൂസ്റ്റണില്‍ പ്രഥമ എക്യുമെനിക്കല്‍ ഫെസ്റ്റ് സെപ്റ്റംബര്‍ 12ന് ; ”ദി റെഡീമര്‍” നാടകവും എക്യുമെനിക്കല്‍ ”തട്ടുകട”യും ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങള്‍

ഹൂസ്റ്റണില്‍ പ്രഥമ എക്യുമെനിക്കല്‍ ഫെസ്റ്റ് സെപ്റ്റംബര്‍ 12ന് ; ”ദി റെഡീമര്‍” നാടകവും എക്യുമെനിക്കല്‍ ”തട്ടുകട”യും ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങള്‍

ജീമോന്‍ റാന്നി (ഫെസ്റ്റ് കണ്‍വീനര്‍ & പിആര്‍ഓ )

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ICECH) സംഘടിപ്പിക്കുന്ന പ്രഥമ എക്യുമെനിക്കല്‍ ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇന്ത്യന്‍ ക്രൈസ്തവ സമൂഹത്തിന്റെ ഐക്യവും സൗഹൃദവും സാംസ്‌കാരിക വൈവിധ്യവും ആഘോഷിക്കുന്ന ഈ മഹോത്സവം സെപ്റ്റംബര്‍ 12 ശനിയാഴ്ച ഫ്രെസ്‌നോയിലെ സെന്റ് ജെയിംസ് ബാങ്ക്വറ്റ് ഹാളില്‍ നടക്കും.

വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെയാണ് ഫെസ്റ്റ്. വിവിധ ഇടവകകളില്‍ നിന്നുള്ള കലാസാംസ്‌കാരിക പരിപാടികള്‍ ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും. വിവിധ സഭകളുടെ കലാപാരമ്പര്യവും സാംസ്‌കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി ഇടവകകളിലെ ടീമുകള്‍ ഇതിനോടകം തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഫെസ്റ്റിന്റെ പ്രത്യേക ആകര്‍ഷണമായി ഹൂസ്റ്റണിലെ പ്രമുഖ കലാകാരനായ മെവിന്‍ ജോണ്‍ എബ്രഹാം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ”ദി റെഡീമര്‍” എന്ന ബൈബിള്‍ ലഘുനാടകം (മലയാളം) അരങ്ങേറും. ക്രിസ്തീയ സന്ദേശവും കലാമികവും സമന്വയിപ്പിക്കുന്ന ഈ അവതരണം പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നാടകത്തില്‍ അണിനിരക്കുന്ന 40ല്‍ പരം കലാപ്രതിഭകള്‍ അവരുടെ അഭിനയ മികവ് പ്രകടിപ്പിക്കും

മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജി സുരേന്ദ്രന്‍ കെ. പട്ടേല്‍, ജഡ്ജി ജൂലി മാത്യു, ക്യാപ്റ്റന്‍ മനു പൂപ്പാറയില്‍ തുടങ്ങി സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും വൈദിക ശ്രേഷ്ഠരും ചടങ്ങില്‍ പങ്കെടുക്കും.

എക്യുമെനിക്കല്‍ ”തട്ടുകട”യും ”ചായക്കട”യും

കലാപരിപാടികള്‍ക്കൊപ്പം രുചിയുടെ വൈവിധ്യവും ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. ഇതിന്റെ ഭാഗമായി എക്യുമെനിക്കല്‍ അടുക്കളയും ”തട്ടുകട”യും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ തനത് രുചികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ വിഭവങ്ങളാണ് സന്ദര്‍ശകര്‍ക്കായി തയ്യാറാക്കുന്നത്.

കപ്പയും മീന്‍കറിയും, മലബാര്‍ പൊറോട്ടയും ബീഫ് കറിയും, മസാല ദോശയും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ തട്ടുകടയില്‍ ലഭ്യമാകും. കൂടാതെ ചായയും കടിയും കടികളും ലഭിക്കുന്ന ‘ചായക്കട’യും ഫെസ്റ്റിന് നാടന്‍ രുചിയുടെ വേറിട്ട അനുഭവം നല്‍കും.

ഹൂസ്റ്റണിലെ പാചക രംഗത്ത് ഏറെ പരിചയസമ്പത്തുള്ള മൈസൂര്‍ തമ്പി എക്യുമെനിക്കല്‍ അടുക്കളയുടെ മേല്‍നോട്ടം വഹിക്കും.

ഫെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്കായി $15, $10 നിരക്കുകളിലുള്ള ഭക്ഷണ കൂപ്പണുകള്‍ ബന്ധപ്പെട്ട ഇടവകകളിലെ ICECH പ്രതിനിധികളില്‍ നിന്നും ലഭിക്കുന്നതാണ്.

ആത്മീയതയും ഇന്ത്യന്‍ പാരമ്പര്യവും സാംസ്‌കാരിക വൈവിധ്യവും സൗഹൃദവും ഒരുമയും ആഘോഷിക്കുന്ന ഈ മഹോത്സവത്തിലേക്ക് ഹൂസ്റ്റണിലെ മുഴുവന്‍ മലയാളി സമൂഹത്തെയും സംഘാടകര്‍ സ്‌നേഹപൂര്‍വം സ്വാഗതം ചെയ്തു.

ഫെസ്റ്റിന്റെ വിജയത്തിനായി ICECH കമ്മിറ്റിയും എക്യുമെനിക്കല്‍ ഫെസ്റ്റ് കമ്മിറ്റിയും വിവിധ പ്രവര്‍ത്തനങ്ങളുമായി സജീവമായി മുന്നോട്ടുപോകുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് ( പ്രസിഡന്റ്) : 832-997-9788
റവ.ഫാ. ഡോ.ബിന്നി ഫിലിപ്പ് (വൈസ് പ്രസിഡണ്ട്) -281 886 2013
ഷാജന്‍ ജോര്‍ജ് (സെക്രട്ടറി): 832-452-4195
രാജന്‍ അങ്ങാടിയില്‍ (ട്രഷറര്‍): 713-459-4704
ജീമോന്‍ റാന്നി (ഫെസ്റ്റ് കണ്‍വീനര്‍): 832-873-0023
മില്‍റ്റ മാത്യു (പ്രോഗ്രാം കോര്‍ഡിനേറ്റര്‍): 832-744-9691

Inaugural Ecumenical Fest in Houston on September 12; ‘The Redeemer’ play and the ecumenical ‘Thattukada’ are the event’s main attractions.

Share Email
LATEST excelnclexrn
Top